Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 May 2024 09:37 IST
Share News :
അംഗത്വം നൽകാത്തതിന് കുത്തിയിരിപ്പ് സമരം നടത്തി
പറവൂർ: പറവുർ താലുക്ക് സഹകരണ ബാങ്കിൽ എ ക്ലാസ് മെമ്പർഷിച്ച് നിരസിച്ചതിനെ തുടർന്ന് കുത്തിയിരിപ്പ് സമരം നടത്തി.
മുൻസിപ്പൽ കൗൺസിലർ ലിജി ലൈഘോഷ് ആണ് പറവൂർ സഹകരണ വകുപ്പ് അസിസ്റ്റൻ്റ് രജിസ്ട്രാർ ഓഫിസിൽ കുത്തിയിരിപ്പ് നടത്തിയത്. ലിജി ലൈഘോഷ് 2020 ൽ ആണ് പറവൂർ സഹകര ബാങ്കിൽ അന്നത്തെ ഭരണ സമിതി. ആംഗവും ഇപ്പോഴത്തെ ബാങ്ക് പ്രസിഡൻ്റുമായ സി പി ജിബുവിൻ്റെ ശുപാർശയോടുകൂടി അംഗത്വ അപേക്ഷ സമർപ്പിച്ചത്. ഇതിനു ശേഷം പലവട്ടം ബാങ്ക് സെക്രട്ടറിയെ കണ്ട് മെമ്പർഷിപ്പിൻ്റെ കാര്യം തിരക്കിയെങ്കിലും വ്യക്തമായ മറുപടി ഉണ്ടായില്ല. നാളിത് വരെ അതിന് യാതൊരു മറുപടിയും കിട്ടാത്തതിനെ തുടർന്ന് പറവൂർ അസിസ്റ്റൻറ് രജിസ്റ്റാർക്ക് കഴിഞ്ഞ 14 ന് പരാതി നൽകി. രണ്ട് ദിവസത്തിനുള്ളിൽ മറുപടി നൽകാമെന്ന് അസി. രജിസ്ട്രാർ പറഞ്ഞെങ്കിലും ഇതുവരേയും യാതൊരുവിധ മറുപടിയും ലഭിക്കാത്തതിനെ തുടർന്നാണ് ഇന്നലെ ഓഫീസിന് മുന്നിൽ കുത്തിയിരുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി പറവൂർ സഹകരണ ബാങ്കിൽ ബാങ്കിൻ്റെ പരിധിയിൽ പെടാത്ത ആയിരക്കണക്കിന് പേരെ വ്യാജ മേൽവിലാസത്തിൽ മെമ്പർഷിപ്പ് നൽകികൊണ്ടിരിക്കുകയാണ്. ഇതിനെതിരേയും കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്. സമരത്തിൽ മണ്ഡലം പ്രസിഡന്റ് ഡെന്നി തോമസ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എൻ. മോഹനൻ എന്നിവരും സമരത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.