Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Nov 2025 12:31 IST
Share News :
പരപ്പനങ്ങാടി : ആരോഗ്യ രംഗത്ത് കാര്യക്ഷമത ലക്ഷ്യമാക്കി പരപ്പനങ്ങാടി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്ന ഓപൺ ജിമ്മുകളുടെ നിർമ്മാണോൽഘാടനം മുൻസിപ്പൽ ചെയർമാൻ പി പി ഷാഹുൽ ഹമീദ് നിർവഹിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഖൈറുന്നീസ താഹിർ അധ്യക്ഷത വഹിച്ചു.
നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുത്തൻകടപ്പുറം, ചാപ്പപടി, ആലുങ്ങൽ ബീച്ച്, ഉള്ളണം, പാലത്തിങ്ങൽ, ചിറമംഗലം അറ്റത്തങ്ങാടി എന്നിവിടങ്ങളിലാണ് ഓപൺ ജിമ്മുകൾ സ്ഥാപിക്കുന്നത്. പ്രഭാത സവാരിയും കായികപരിശീലനങ്ങളും നടത്തുന്ന അനേകം ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിധം 30 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്നതാണ് ഈ പദ്ധതി.
ഡെപ്യുട്ടി ചെയർപേഴ്സൻ ബി പി ഷാഹിദ, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സന്മാരായ വി കെ സുഹറ ടീച്ചർ, സീനത്ത് ആലിബാപ്പു, മുൻ വൈസ് ചെയർപേഴ്സൻ കെ ഷഹർബാനു, കൗൺസിലർമാരായ അബ്ദുൽ റസാഖ് തലക്കലകത്ത്,
ജുബൈരിയ കുന്നുമ്മൽ, പി ഒ നസീമ എന്നിവർ സംസാരിച്ചു.കുന്നുമ്മൽ അബ്ദുള്ള, ഷംസു കോണിയത്ത്, മുനീർ കോടാലി, ഹബീബ് എ പി, ഹംസക്കോയ ഉണ്ണാച്ചൻ, ദിൽഷാദ് കെ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.