Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആനന്ദപുരം ക്ഷേത്രോല്‍സവം ചൊവ്വാഴ്ച കൊടിയേറും

17 Mar 2025 19:05 IST

ENLIGHT KODAKARA

Share News :


കൊടകര: ആനന്ദപുരം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവുല്‍സവത്തിന് ചൊവ്വാഴ്ച കൊടിയേറുമെന്ന് ക്ഷേത്രസമിതി പ്രസിഡന്റ് വിജയന്‍ മണാളത്ത്, ശ്രീനിവാസന്‍ കൊറവങ്ങാട്ട്, പരീക്ഷിത്ത് വെള്ളയത്ത് എന്നിവര്‍ അറിയിച്ചു. തന്തി അണിമംഗലത്ത് നാരായണന്‍ നമ്പൂതിരി കൊടിയേറ്റം നിര്‍വഹിക്കും. ഉല്‍സവ ദിവസങ്ങളില്‍ അഭിഷേകം, കലശാഭിഷേകം,ശ്രീഭൂതബലി, ശീവേലി,വിളക്കെഴുന്നള്ളിപ്പ്,കലാപരിപാടിള്‍ എന്നിവ ഉണ്ടാകും. 23ന് വിശേഷാല്‍ പൂജയായ ഉല്‍സവബലിയും മാതൃക്കല്‍ ദര്‍ശനവും നടക്കും. 25ന് ആറാട്ടോടെ ഉല്‍സവം സമാപിക്കും.


Follow us on :

More in Related News