09 Oct 2024 18:19 IST
Share News :
പുഞ്ചിരി വാരാഘോഷം സംഘടിപ്പിച്ചു
പറവൂർ: മൂത്തകുന്നം എസ്എൻഎം ട്രെയിനിങ് കോളേജിൽ 'സ്മൈലിങ് ക്യാമ്പസ്' നടപ്പിലാക്കി വരുന്നതിൻ്റെ ഭാഗമായി പുഞ്ചിരി വാരാഘോഷം സംഘടിപ്പിച്ചു.
ലിറ്റററി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി പ്രിൻസിപ്പൽ ഡോ.പി എസ് സുസ്മിത ഉദ്ഘാടനം ചെയ്തു. കോളേജ് തലത്തിൽ ഉദ്ധരണി രചന, സെൽഫി ഫോട്ടോഗ്രാഫി, സ്മൈലി ഡ്രോയിങ്, ഫെയ്സ് പെയിൻ്റിങ് തുടങ്ങിയവയും, സംസ്ഥാന തലത്തിൽ ട്രെയിനിങ് കോളേജ് വിദ്യാർത്ഥികൾക്കായി ഹാപ്പിനസ് റീൽസ് മേക്കിങ്, ഡിജിറ്റൽ പോസ്റ്റർ മേക്കിങ്, അനുഭവക്കുറിപ്പ് രചന തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. ദിവ്യ ബിജു, ഡോ. കെ എസ് കൃഷ്ണകുമാർ, ഡോ.കെ എസ് ഹീര എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
Please select your location.