Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jul 2024 19:41 IST
Share News :
ചാലക്കുടി:
കണക്കൻ കടവ് റെഗുലേറ്ററി ബ്രിഡ്ജിലെ ഷട്ടറുകൾ, എത്രയും വേഗം ഉപയോഗ സജ്ജമാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചാലക്കുടി എംപി ബെന്നി ബെഹനാൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് കത്തയച്ചു.
എറണാകുളം ജില്ലയിലെ കണക്കൻ കടവ് റെഗുലേറ്ററി ബ്രിഡ്ജിലെ ഷട്ടറുകൾ, കാലപ്പഴക്കം മൂലം പ്രവർത്തന യോഗ്യമല്ലാതായിരിക്കുന്ന സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. കാലവർഷം ശക്തി പ്രാപിക്കുകയും, പെരിങ്ങൽകുത്ത് ഡാം ഉൾപ്പെടെ തുറക്കേണ്ട സാഹചര്യവും നിലവിലുണ്ട്. ചാലക്കുടി പുഴയിൽ സ്ഥിതി ചെയ്യുന്ന പ്രസ്തുത റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ ഉയർത്തുവാൻ സാധിക്കാത്ത സാഹചര്യത്തിൽ, പുഴയിലെ ജലനിരപ്പ് ഉയർന്ന് പുഴയുടെ ഇരു കരകളിലുമുള്ള പഞ്ചായത്തുകളിൽ വസിക്കുന്ന ആളുകൾക്ക് കനത്ത ദുരിതം നേരിടേണ്ടി വരും. 2018 ലെ പ്രളയത്തിന്റെ കെടുതികൾ വിട്ടുമാറാത്ത ജനവിഭാഗങ്ങളാണ് വീണ്ടും ദുരിത മുഖത്ത് നിൽക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രം പെയ്ത മഴയിൽ, വെള്ളം ഒഴുകി പോകുന്നതിന് തടസം നേരിട്ടതിനെ തുടർന്ന്, ജലനിരപ്പ് ക്രമാതീതമായി വർദ്ധിച്ചത് ചാലക്കുടി പുഴയുടെ തീരവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്
കൃഷി സംരക്ഷണത്തിനു വേണ്ടി, ഉപ്പുവെള്ളം കയറാതിരിക്കാൻ, വർഷങ്ങൾക്കു മുൻപ് നിർമ്മിച്ച പ്രസ്തുത റെഗുലേറ്റർ ബ്രിഡ്ജ്, എത്രയും വേഗം ഉപയോഗ സജ്ജമാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. റെഗുലേറ്റർ ബ്രിഡ്ജിന്റെ പ്രവർത്തനം തടസ്സപ്പെട്ടാൽ, ചാലക്കുടി പാർലിമെന്റ് മണ്ഡലത്തിലെ നിരവധി പ്രദേശങ്ങളെ, വെള്ളപൊക്കം രൂക്ഷമായി ബാധിക്കും എന്ന ഗൗരവമായ വസ്തുത കണക്കിലെടുത്ത്, റഗുലേറ്റർ ബ്രിഡ്ജ് പ്രവർത്തനക്ഷമമാക്കി കടലിലേക്ക് നീരൊഴുക്ക് സുഗമമാക്കാനുള്ള അടിയന്തിര നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.