Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിനോയ് തോമസിന്റെ കുടുംബം അനാഥരായി പോകാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു

16 Jun 2024 22:01 IST

MUKUNDAN

Share News :

ചാവക്കാട്:ബിനോയ് തോമസിന്റെ കുടുംബം അനാഥരായി പോകാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു.കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞ ചാവക്കാട് തെക്കൻ പാലയൂര്‍ സ്വദേശി തോപ്പിൽ ബിനോയ് തോമസിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിന് പുറമേ വിവിധ പ്രവാസി സംഘടനകളും മറ്റും വാഗ്ദാനം ചെയ്ത സഹായങ്ങളും ലഭ്യമാക്കാൻ വേണ്ട എല്ലാ പിന്തുണയും നല്‍കും.പ്രത്യേക കൗൺസിൽ വിളിച്ച്‌ ചേർത്തുകൊണ്ട് ലൈഫ് ഭവന പദ്ധതിയിൽ വീട് ലഭ്യമാക്കാൻ വേണ്ട നടപടികള്‍ ചാവക്കാട് നഗരസഭ കൈക്കൊള്ളുമെന്നും മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു.ബിനോയ് തോമസിന്റെ വസതിയിലെത്തിയ മന്ത്രി ബന്ധുക്കളെ ആശ്വസിപ്പിച്ച് അരമണിക്കൂറോളം ചിലവഴിച്ചാണ് മടങ്ങിയത്.

Follow us on :

More in Related News