Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അനങ്ങൻ മല ക്വാറി : വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്രം

05 Aug 2024 22:05 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : അനങ്ങൻ മലയിലെ ഖനന പ്രവർത്തനങ്ങളും ഇതു മൂലമുള്ള പരിസ്ഥിതി ആഘാതവും വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് ഉറപ്പ് നൽകിയതായി

വി.കെ ശ്രീകണ്ഠൻ എം.പി

ഞായറാഴ്ച പരാതി

കളെ തുടർന്ന് ക്വാറി സ്ഥലം വി.കെ ശ്രീകണ്ഠൻ എം.പി സന്ദർശിച്ചിരുന്നു. 

സന്ദർശനത്തിൽ മനസിലാക്കിയ കാര്യങ്ങൾ തൊട്ടടുത്ത

ദിവസം മന്ത്രിയെ കണ്ട് നിവേദനം മുഖേന ധരി

പ്പിക്കുമെന്ന് ശ്രീകണ്ഠ

ൻ പറഞ്ഞിരുന്നു.

റെഡ് സോണായി പ്രഖ്യാപിച്ചിട്ടുള്ള അനങ്ങൻ മലയിൽ 2018-19 കാലഘട്ടത്തിൽ

പല ഇടങ്ങളിലായി ഉരുൾപൊട്ടൽ നടന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ ഉണ്ടായ മണ്ണൊലിപ്പ് ഈ പ്രദേശങ്ങളിലെ ജനങ്ങളെ ആകെ ഭീതിയിലാഴ്ത്തിയിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി വൻതോതിൽ ഖനനം നടത്തുന്ന ക്വാറിയുടെ പ്രവർത്തനം നിർത്തി വെച്ച് പാരിസ്ഥിതിക പഠനം നടത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നാണ് നിവേദനത്തിലൂടെ വി.കെ ശ്രീകണ്ഠൻ എം.പി ആവശ്യപ്പെട്ടത്.

Follow us on :

More in Related News