Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാലവേദി വൈക്കം മണ്ഡലം കമ്മിറ്റി കുട്ടികളുടെ അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു.

25 May 2024 20:18 IST

santhosh sharma.v

Share News :

വൈക്കം : ബാലവേദി വൈക്കം മണ്ഡലം കമ്മിറ്റി കുട്ടികളുടെ അവധിക്കാല ക്യാമ്പ് 

സംഘടിപ്പിച്ചു. കൊതവറ സെന്റ് സേവിയേഴ്സ് കോളേജിൽ നടന്ന ക്യാമ്പ് നാസയുമായി ചേർന്ന് നടത്തിയ ഗവേഷണത്തിലൂടെ പുതിയ ചിന്ന ഗ്രഹങ്ങളെ കണ്ടെത്തിയ ബാലശാസ്ത്രഞൻ മാസ്റ്റർ ശ്രേയസ് ഗിരീഷ് ഉദ്ഘാടനം ചെയ്തു.  കലാപത്തിലും യുദ്ധത്തിലും ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നവരാണ് കുട്ടികളെന്നു,.  എണ്ണിയാൽ ഒടുങ്ങാത്ത ദുരിതങ്ങളാണ് ഓരോ യുദ്ധവും കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്നതെന്നും പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന മനുഷ്യത്വരഹിതമായ ആക്രമണത്തിൽ ആയിരക്കണക്കിന് കുട്ടികളാണ് നരകയാതന അനുഭവിക്കുന്നതെന്നും ഇത്രയധികം കുട്ടികൾ അത്യന്തം ദയനീയമായി ക്രൂശിക്കപ്പെടുമ്പോൾ ലോക മനസ്സാക്ഷി ഉണരാത്തത് തങ്ങളെ ഭയപ്പെടുത്തുന്നു എന്നും സമ്മേളനം അഭിപ്രായപ്പെട്ടു . ഇസ്രയേൽ നടത്തുന്ന മനുഷ്യത്വരഹിതമായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ഇതിനകം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെയും യുദ്ധത്തിൽ ഗുരുതരമായ പരിക്കുപറ്റിയ കുട്ടികളെയും സംരക്ഷിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പ്രമേയത്തിലൂടെ ബാലവേദി ആവശ്യപ്പെട്ടു . 

പ്രൊഫസർ എം എം സജീന്ദ്രൻ, ശ്രീ പുന്നപ്ര ജ്യോതികുമാർ എന്നിവർ കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി . 12നും 18നും മധ്യേ വയസ്സ് പ്രായമുള്ള 250 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത് . കുട്ടികളിൽ ശാസ്ത്രാവബോധവും മാനവിക മൂല്യങ്ങളും വളർത്തുക, നാട്ടിൻപുറങ്ങളിൽ നിന്നും അന്യം നിന്ന് പോയ കളികൾ, പാട്ടുകൾ, കരകൗശല വിദ്യകൾ എന്നിവ കുട്ടികളിലേക്ക് പകർന്നു നൽകുക എന്ന് ഉദ്ദേശത്തോടുകൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ബാലവേദി മണ്ഡലം പ്രസിഡന്റ്‌ കുമാരി അഭിരാമി ബാബുരാജ്, മണ്ഡലം സെക്രട്ടറി കുമാരി ഭാനുമതി വി. എ, ബാലവേദി ജില്ലാ രക്ഷാധികാരി സമിതി പ്രസിഡൻ്റ് എം ഡി ബാബുരാജ്, ബാലവേദി വൈക്കം മണ്ഡലം രക്ഷാധികാരസമിതി പ്രസിഡൻ്റ് ആർ സുരേഷ്, സെക്രട്ടറി പി എസ് മുരളീധരൻ, കൺവീനർ പി. പ്രദീപ്, അഡ്വ. M S കലേഷ്, എസ്. ബിജു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി .

Follow us on :

More in Related News