Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സര്‍ക്കാറിന്റെ ഭവന പദ്ധതികള്‍ പ്രകാരം ലഭിച്ച വീടുകള്‍ ഏഴ് വര്‍ഷം കഴിഞ്ഞ് വില്‍ക്കാം; എം.ബി രാജേഷ്

16 Aug 2024 15:52 IST

Shafeek cn

Share News :

കൊച്ചി: തദ്ദേശ സ്വയം ഭരണ വകുപ്പില്‍ നിന്ന് ഭവന ആനുകൂല്യം ലഭിച്ചയാളുകള്‍ക്ക് ആ വീട് ഏഴ് വര്‍ഷം കഴിഞ്ഞ് വില്‍ക്കാന്‍ അനുവാദം നല്‍കുമെന്ന് മന്ത്രി എം.ബി രാജേഷ്. എറണാകുളം ജില്ലാ അദാലത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം. 2024 ജൂലൈ ഒന്നാം തീയ്യതിക്ക് ശേഷം ഭവന ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് ആ വീടുകള്‍ കൈമാറുന്നതിന് മുമ്പുള്ള സമയ പരിധി ഏഴ് വര്‍ഷമാക്കി ചുരുക്കിക്കൊണ്ട് ഈ വര്‍ഷം ജൂലൈ ഒന്നിനു ഉത്തരവ് പുറത്തിറങ്ങിയിരുന്നു.


നിലവിലെ നിയമപ്രകാരം ആനുകൂല്യ പ്രകാരം ലഭിച്ച വീടുകള്‍ 10 വര്‍ഷം കഴിഞ്ഞു മാത്രമേ കൈമാറാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാല്‍ 2024 ജൂലൈ ഒന്നാം തീയ്യതിക്ക് മുമ്പ് അനുകൂല്യം ലഭിച്ചവര്‍ക്കുള്ള സമയപരിധി 10 വര്‍ഷമായി തുടരുകയായിരുന്നു. എന്നാല്‍ ഏഴ് വര്‍ഷം എന്ന ഇളവ് ഭവന നിര്‍മ്മാണ ആനുകൂല്യം ലഭിച്ച എല്ലാവര്‍ക്കും ബാധമാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ്.


2024 ജൂലൈ 1 നു മുന്‍പ് ഭവന ആനുകൂല്യം ലഭിച്ചയാളുകള്‍ക്കും ഇതോടെ ഈ ഇളവ് ലഭിക്കും. എന്നാല്‍ വീട് വില്‍ക്കുന്നതോടെ ഇവര്‍ വീണ്ടും ഭവനരഹിതരാകുന്നില്ല എന്ന ഉറപ്പിലാണ് ഈ അനുവാദം നല്‍കുക. കുന്നുകര ഗ്രാമപഞ്ചായത്തിലെ പൗലോസ് എന്നയാള്‍ ഇ.എം.എസ് ഭവന പദ്ധതി പ്രകാരം എട്ട് വര്‍ഷം മുന്‍പ് ലഭിച്ച വീട് വില്‍ക്കാനുള്ള അനുവാദം തേടി അദാലത്തിനെ സമീപിക്കുകയായിരുന്നു. ഈ 






Follow us on :

Tags:

More in Related News