Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഞീഴൂർ ജംഗ്ഷനിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന വൻ വാകമരം വെട്ടി മാറ്റണമെന്ന് ആവശ്യം ശക്തമാവുന്നു.

19 Jul 2024 21:45 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഞീഴൂർ ജംഗ്ഷനിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന വൻ വാകമരം വെട്ടി മാറ്റണമെന്ന്ആവശ്യം ശക്തമാവുന്നു. ജംഗ്ഷനിലെ കച്ചവടക്കാർക്കും, കെട്ടിടങ്ങൾക്കും, യാത്രക്കാർക്കുമെല്ലാം മരം അപകട ഭീഷണിയായതോടെ ഞീഴൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബോബൻ മഞ്ഞളാമലയും,ശരത് ശശിയും പ്രതിഷേധവുമായി രംഗത്ത് എത്തി.

ഏകദേശം 100 വർഷത്തിന് മുകളിൽ പഴക്കമുള്ളതാണ് ഞീഴൂർ സെൻട്രൽ ജംഗ്ഷനിൽ നിൽക്കുന്ന വാകമരം. ഓരോ വർഷം ചൊല്ലുംതോറും വാകമരം,കവലയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കും, പൊതുജനങ്ങൾക്കുമെല്ലാം അപകട ഭീഷണിയായി മാറുകയാണ്. ഞീഴൂർ ജംഗ്ഷനിൽ നിരവധി വ്യാപാര സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്.മരത്തിന്റെ വലിയ ശിഖരങ്ങൾ സമീപമുള്ള കെട്ടിടത്തിനു മുകളിലേക്കാണ് ചാഞ്ഞു നിൽക്കുന്നത്. മരത്തിന്റെ ദ്രവിച്ച കമ്പുകൾ വ്യാപാര സ്ഥാപനങ്ങളുടെ മുകളിലേക്കും, റോഡിലേക്കും വീഴുന്നത് പതിവാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ  മരം വെട്ടി മാറ്റണമെന്ന് ആവശ്യപ്പെട്ട് PWD യ്ക്കു പരാതി നൽകിയിരുന്നു.PWD ഫോറസ്റ്റ് വകുപ്പ് അധികൃതരെയും  വിവരം അറിയിച്ചിരുന്നു. ഫോറസ്റ്റ് വകുപ്പ് മരം മുറിച്ചു മാറ്റുന്നതിന് അമിതമായി വില ഇടുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് മെമ്പർമാരായ ബോബൻ മഞ്ഞളാമല പറഞ്ഞു.ഫോറസ്റ്റ് ഇടുന്ന വിലയ്ക്ക് മരം വെട്ടാൻ ആളുകൾ തയ്യാറാകുന്നില്ല. മരത്തിന്റെ വേര് സമീപമുള്ള കെട്ടിടങ്ങൾക്ക് ഭീഷണിയായി നിൽക്കുകയാണ്. മരത്തിന്റെ വേരിറങ്ങി ഞീഴൂർ ഉണ്ണി മിശിഹാ പള്ളിയുടെ കുരിശുപള്ളി സമീപമുള്ള കെട്ടിടത്തിലേക്ക് ഇരുന്ന നിലയിലാണ്. ഞീഴൂർ കവലയിൽ മുൻപും മരം മറിഞ്ഞ് വീണ് അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇനി ഒരു അപകടം സംഭവിക്കാതിരിക്കാൻ അധികതർ ജാഗ്രത പുലർത്തണമെന്ന് മെമ്പർ ശരത് ശശി പറഞ്ഞു.ജംഗ്ഷനോട് ചേർന്ന് തന്നെയാണ് ഉണ്ണി മിശിഹാ പള്ളിയും, സ്കൂളും,സ്കൂളിലേയ്ക്ക് ദിവസവും അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരത്തിന് അടിയിലൂടെയാണ് കുട്ടികൾ പോകുന്നത്. ബസ് കാത്ത് യാത്രക്കാരും, നൂറുകണക്കിന് ആളുകളും ദിവസവും ജംഗ്ഷനിൽ എത്തുന്നുണ്ട്. ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ മരത്തിന് അടിയിൽ ഭയത്തോടെയാണ് വ്യാപാരികൾ കച്ചവടം നടത്തുന്നത്. അടിയന്തരമായി മരം മുറിച്ചു മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് വ്യാപാരികൾ പറഞ്ഞു

Follow us on :

More in Related News