Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ഉപജില്ല സ്കൂൾ ശാസ്ത്ര മേള സമാപിച്ചു.

22 Oct 2024 22:34 IST

santhosh sharma.v

Share News :

വൈക്കം: തലയോലപ്പറമ്പിൽ രണ്ടു

ദിവസങ്ങളിലായി നടന്നു വന്ന വൈക്കം ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര, ഐ.ടി, പ്രവർത്തി

പരിചയമേള സമാപിച്ചു. കുട്ടി

ശാസ്ത്രജ്ഞരുടെ പുതിയ പുതിയ

കണ്ടുപിടുത്തങ്ങളും കുട്ടികൾ നിർമിച്ച വിവിധ വസ്തുക്കളും ഉൾപ്പെടെ ഒട്ടേറെ കൗതുകം നിറഞ്ഞ മേളയാണ് സമാപിച്ചത്. വൈക്കം ഉപജില്ലയിലെ 69 സ്കൂ‌ളുകളിൽ നിന്നായി 2,300 ഓളം പ്രതിഭകളാണ് മേളയിൽ മാറ്റുരച്ചത്. കൊച്ചു മനസുകളിൽ വിരിഞ്ഞ ആശയങ്ങൾ യാഥാർത്ഥ്യമാക്കിയും വ്യത്യസ്‌തമായ അവതരണങ്ങൾകൊണ്ട് നമ്മെ വിസ്‌മയിപ്പിച്ചുമാണ് മത്സരങ്ങളിൽ പങ്കെടുത്തവർ വേറിട്ട് നിന്നത്.പാഴ് വസ്തുക്കൾ കൊണ്ട് നിർമിച്ച വിവിധങ്ങളായ ഉത്പ്പന്നങ്ങൾ, ക്ലേ മോഡൽ, സ്റ്റിച്ചിംഗ് എംബ്രോയിഡറി, മെറ്റൽ എൻ ഗാർഡിംഗ്, ഇലക്ട്രിക്കൽ, വേസ്റ്റ് മെറ്റീരിയൽ ക്രാഫ്റ്റ് തുടങ്ങിയ വിഭാഗങ്ങളിലാണ് കുട്ടികൾ അധികവും പങ്കെടുക്കുന്നത്. വയനാട് പ്രകൃതിദുരന്തം യാഥാർഥ്യം ഉൾപ്പടെ വിവിധങ്ങളായ സാമൂഹ്യ വിഷയങ്ങളും കുട്ടികൾ പ്രവൃത്തി പരിചയമേളയിൽ അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമാക്കി.

പങ്കാളിത്തത്തിലും അതിലുപരി അവതരണത്തിലും കുട്ടികൾ

മുൻ വർഷത്തെ അപേക്ഷിച്ച്

ഇക്കുറി നല്ല പ്രകടനമാണ് കാഴ്ചവെച്ചതെന്ന് വൈക്കം എ ഇ ഒ ജോളിമോൾ ഐസക്ക് പറഞ്ഞു. എൽ പി വിഭാഗത്തിൽ ഗവൺമെൻ്റ് എൽപിഎസ് അക്കരപ്പാടം, യു പി വിഭാഗത്തിൽ പള്ളിയാട് യു പി എസ്, എച്ച് എസ് വിഭാഗത്തിൽ ബ്രഹ്മമംഗലം വിഎച്ച്എസ്, എച്ച് എസ് എസ് വിഭാഗത്തിൽ വല്ലകം സെൻ്റ് മേരീസ് സ്കൂൾ ഓവറോളുകൾ നേടി.

വൈകിട്ട് സമാപന സമ്മേളനവും അവാർഡ് വിതരണവും നടന്നു.

Follow us on :

More in Related News