Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jul 2024 22:05 IST
Share News :
തേഞ്ഞിപ്പലം : തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ആരോഗ്യവകുപ്പും, ഗ്രാമ പഞ്ചായത്തും സംയുക്തമായി ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയ മേലെ ചേളാരിയിലെ
ഹോട്ടൽ ദില്ലി ദർബാർ ആരോഗ്യ ശുചിത്വ പരിശോധന നടത്തി അടച്ചു പൂട്ടി.
പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിൽ പ്രവർത്തിക്കുന്നതായി ബോധ്യപ്പെട്ട മൂന്ന് സ്ഥാപനത്തിന് നോട്ടീസ് നൽകി. അശാസ്ത്രീയമായ മാലിന്യ നിർമാർജ്ജനം, ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, കുടിവെള്ളം ടെസ്റ്റ് റിസൾട്ട് ഇല്ല, ജീവനക്കാരുടെ വ്യക്തി ശുചിത്വം ഇല്ലായ്മ തുടങ്ങിയവ കണ്ടെത്തിയതിനെ തുടർന്നാണ് ചേളാരിയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ദില്ലി ദർബാർ അടച്ചുപൂട്ടിയത്.
കേരള പബ്ലിക് ഹെൽത്ത് ആക്ട് പ്രകാരം അടച്ചുപൂട്ടുന്ന ആറാമത്തെ സ്ഥാപനം ആണിത്. കേരള പബ്ലിക് ഹെൽത്ത് ആക്ട് 2023 പ്രകാരം വിവിധ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് അടച്ചു പൂട്ടാൻ നിർദ്ദേശം നൽകിയത്. തേഞ്ഞിപ്പലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പക്ടർ ശ്രീജിത്ത് കെ എം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ റീന നായർ, ജയൻ കെ എം, അമൃത ഇ എച്ച്, പഞ്ചായത്ത് സ്റ്റാഫ് പ്രിയ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
തുടർ ദിവസങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്നും 2023 ലെ പൊതുജനാരോഗ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള അടച്ചിടൽ നടപടികൾ, ഫൈൻ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും, ലൈസൻസ്, കുടിവെള്ള സാമ്പിൾ പരിശോധനാ റിപ്പോർട്ട്, ഹെൽത്ത് കാർഡ് എന്നിവ ലഭ്യമാക്കാത്ത ഭക്ഷണ ശാലകളുടെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവെക്കുന്നതുൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.