Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jun 2024 13:48 IST
Share News :
അരിക്കുളം: കാൽ നാട യാത്ര പോലും ദുസ്സഹമായ അരിക്കുളം ഗ്രാമ പഞ്ചായത്ത് 4 വാർഡിലെ ഏക്കാട്ടൂരിലെ കുറ്റിക്കണ്ടി മുക്ക് - മക്കാട്ട് താഴെ -കുറ്റിക്കണ്ടി താഴെ റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതാ യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നതിന്റെ ഭാഗമായി പരിസരവാസികൾ റോഡിൽ നിൽപ്പ് സമരം നടത്തി ബഹുജന സമരത്തിന്റെ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചു.
അരിക്കുളം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി റോഡ് ഗതാഗതാ യോഗ്യമാക്കാൻ നടപടി സ്വികരിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ട് പോകുമെന്ന് സമരത്തിൽ പങ്കെടുത്ത പരിസരവാസികൾ പറഞ്ഞു 30 ഓളം കുടുംബങ്ങളുടെ ഏക ആശ്രയമായ ഈ റോഡ് ഇപ്പോൾ പൂർണ്ണമായി തകർന്നിരിക്കുകയാണ്. കഴിഞ്ഞ വർഷം ജലനിധി പദ്ധതിയുടെ പൈപ്പിടൽ പ്രവൃത്തി നടന്നപ്പോൾ റോഡ് തകർന്നിരുന്നു. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും വാർഡ് മെമ്പർമാരും ഉൾപ്പെടെ സ്ഥലം സന്ദർശിച്ച് റോഡ് നന്നാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും ഇതുവരെ പാലിക്കപ്പെട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
കെ എം സുബൈർ , നൗഷാദ് ,ആർ എം .രഖിലാഷ് ,ഷാഫി മക്കാട്ട് ,ഷശൂദ്ധിൻ, മൂനീർ കുറ്റിക്കണ്ടി,ബിന്ദു ബാബു , സീനത്ത് ചാത്തോത്ത് ,ഫൗസിയ. നൂബിയ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.