Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടകര പഞ്ചായത്തോഫീസിനനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി

26 Mar 2025 16:01 IST

Kodakareeyam Reporter

Share News :


കൊടകര: ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് കൊടകര മണ്ഡലം കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ ആശാ വര്‍ക്കര്‍മാരുടെയും , അങ്കണവാടി ജീവനക്കാരുടെയും വേതനം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊടകര ഗ്രാമ പഞ്ചായത്തിനു മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. മണ്ഡലം പ്രസിഡണ്ട് വി.എം ആന്റണി അദ്ധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പര്‍ ഷോണ്‍ പെല്ലിശ്ശേരി ധര്‍ണ്ണ ഉല്‍ഘാടനം ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി ഡെല്‍ജിത്ത് ഞര്‍ളേലി, ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി എം.കെ ഷൈന്‍ , സദാശിവന്‍ കുറുവത്ത്, കോടന നാരായണന്‍ കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു

ബൈജു അറക്കല്‍, വി.ആര്‍ രഞ്ജിത്ത്, ഷാജു വെളിയന്‍, ജോയ് ചെമ്പകശ്ശേരി, ജോസ് കോച്ചക്കാടന്‍ , ജോണി മഞ്ഞാങ്ങ, പഞ്ചായത്ത് മെമ്പര്‍മാരായ പ്രനീല ഗിരീശന്‍ , ബിജി ഡേവീസ് എന്നിവര്‍ നേതൃത്വം നല്‍കി.


Follow us on :

More in Related News