Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Mar 2025 19:45 IST
Share News :
കോടാലി : സംസ്ഥാന സര്‍ക്കാരിന്റെ തരിശ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി മറ്റത്തൂര്‍ പഞ്ചായത്തിനെയും തരിശു രഹിതമാമക്കുന്നു. വി. എഫ്. പി സി .കെ യുടെ രണ്ട് സ്വാശ്രയ കര്‍ഷക ചന്തകളും 271 ഏക്കറുകളിലായി പരന്ന് കിടക്കുന്ന 18 പാടശേഖരങ്ങളും ഉള്ള മറ്റത്തൂരില്‍ പാടശേഖരങ്ങളിലെ 245 ഏക്കറും കൃഷി ചെയ്യുന്നവയാണ്. ശേഷിച്ച 26 ഏക്കറില്‍ കൃഷി ഇറക്കാന്‍ വേണ്ട സാഹചര്യങ്ങള്‍ ഒരുക്കാനും, സര്‍വേ നടത്തി തരിശ് കരഭൂമി ഉണ്ടെങ്കില്‍ തിരിച്ചറിഞ്ഞു പച്ചക്കറി കൃഷി, മത്സ്യകൃഷി തുടങ്ങിയ വൈവിധ്യങ്ങളായ കൃഷിക്ക് ഉപയുക്തമാക്കാനുമായി
ജനകീയ കാര്‍ഷിക സമിതി രൂപീകരിച്ചു. കോടാലി ജി. എല്‍. പി സ്‌കൂളില്‍ ചേര്‍ന്ന കാര്‍ഷിക സമിതി രൂപീകരണ യോഗം കെ കെ രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം ടി. എ. രാമകൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം എം. ആര്‍. രഞ്ജിത്ത്, സജിത രാജീവന്‍, ടി.കെ. അസ്സൈന്‍, ഇ. കെ. സദാശിവന്‍, പഞ്ചായത്ത് അംഗങ്ങളായ കെ. വി. ഉണ്ണികൃഷ്ണന്‍, കൃഷി ഓഫിസര്‍ ദിവ്യ, സി.പി.എം കൊടകര ഏരിയ സെക്രട്ടറി പി കെ ശിവരാമന്‍, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ കെ.സി.ജെയിംസ്, ഐ. ആര്‍. ബാലകൃഷ്ണന്‍, സി.പി.ഐ പ്രതിനിധി മോഹനന്‍ചള്ളിയില്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറമ്പില്‍, സി.ഡി.എസ് അദ്ധ്യക്ഷ സുനിത ബാലന്‍, കോടാലി വി.എഫ്.പി.സി.കെ പ്രസിഡന്റ് സി. എം. ചന്ദ്രന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സനല ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജനകീയ കാര്‍ഷിക സമിതിയെ തുടര്‍ന്ന് സംഘാടകസമിതി രൂപീകരിക്കുകയും വാര്‍ഡ് തലത്തില്‍ സമിതി രൂപീകരിക്കുവാനും തീരുമാനിച്ചു. ജനകീയ കാര്‍ഷിക സമിതിയുടെ ചെയര്‍മാനായി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബിയെയും കണ്‍വീനറായി ബ്ലോക്ക് പഞ്ചായത്ത് അംഗം എം. ആര്‍. രഞ്ജിത്തിനെയും തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.