Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അക്യുപങ്ചര്‍ ചികിത്സ ഏറ്റവും പ്രസക്തമായത് കേരളത്തില്‍. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ

11 Jun 2024 10:33 IST

Jithu Vijay

Share News :


തിരൂര്‍ : ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരുന്ന് വില്‍പ്പന നടക്കുന്ന കേരള സംസ്ഥാനത്താണ് മരുന്നുകളില്ലാതെ രോഗം സുഖപ്പെടുത്തുന്ന അക്യുപങ്ചര്‍ ചികിത്സക്ക് പ്രസക്തിയും സാധ്യതയും ഉള്ളതെന്ന് കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ.

അക്യൂഷ് അക്യുപങ്ചര്‍ അക്കാദമി പതിനേഴാം ബിരുദദാന സമ്മേളനം തിരൂര്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. പ്രകൃതിയില്‍ രോഗമുള്ളതോടൊപ്പം തന്നെ രോഗ മുക്തിയുമുണ്ട്. പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും ഒരുപോലെ ഉണ്ടാകണമെന്നാണ് ആരോഗ്യരംഗത്തെ മാര്‍ഗദര്‍ശനം. വിധി എന്ന് പറഞ്ഞ് മാറി നില്‍ക്കുന്നത് ശരിയല്ല. പാര്‍ശ്വഫലങ്ങളില്ലാതെ അപകടകരമായ അവസ്ഥ സൃഷ്ടിക്കാതെ വേഗത്തില്‍ രോഗം മാറ്റുന്ന ചികിത്സാ ശാഖയാണ് അക്യൂപങ്ചര്‍. ചൈനയിലാണ് ഈ ചികിത്സ രൂപമെടുത്തതെങ്കിലും ഇപ്പോള്‍ ലോകത്താകെ വ്യാപിച്ചിട്ടുണ്ട്. രോഗവും ആരോഗ്യ പ്രശ്‌നങ്ങളും വരുമ്പോള്‍ ഏറ്റവും വേഗത്തില്‍ ഫലം കിട്ടുന്ന ചികിത്സയാണ് ജനങ്ങള്‍ തേടുന്നത്. അതിനാല്‍തന്നെ വിവിധ ചികിത്സാ രീതികള്‍ ലോകത്ത് നിലവിലുണ്ട്. ഏറ്റവും ഫലപ്രദമായത് കണ്ടെത്തുകയെന്നതാണ് വേണ്ടത്. ഒരു ചികിത്സാ രീതി മാത്രമാണ് ഫലപ്രദമെന്ന് പറഞ്ഞ് തര്‍ക്ക വിതര്‍ക്കങ്ങളിലേര്‍പ്പെടരുത്. ചികിത്സാ രംഗത്തും സമന്വയവും സംയോജനവും ഉണ്ടാവണം. ജനങ്ങള്‍ അവര്‍ മനസ്സിലാക്കിയതും ആഗ്രഹിക്കുന്നതുമനുസരിച്ചുള്ള ചികിത്സയാണ് പ്രയോഗവത്കരിക്കേണ്ടത്. ഒന്നുമാത്രം ശരിയെന്ന് ശഠിച്ച് ആരോഗ്യരംഗത്ത് പ്രതിസന്ധികള്‍ ഉണ്ടാക്കരുത്. ആരോഗ്യ രംഗത്തെ പുതിയ പുതിയ കണ്ടെത്തലുകളാണ് മനുഷ്യന് ഏറെ ഫലം ചെയ്തിട്ടുള്ളത്. അക്യുപങ്ചറിന്റെ പ്രചരണത്തിന് ശ്രമിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. 


അക്യൂഷ് അക്യുപങ്ചര്‍ അഡ്മിനിസ്‌ട്രേറ്റര്‍ അബ്ദുല്‍ കബീര്‍ കോടനിയില്‍ അധ്യക്ഷത വഹിച്ചു. അക്യൂഷ് അക്യുപങ്ചര്‍ പ്രിന്‍സിപ്പള്‍ ഷുഹൈബ് റിയാലു ബിരുദ ദാന പ്രഭാഷണം നടത്തി. വൈസ് പ്രിന്‍സിപ്പള്‍ സയ്യിദ് അക്രം, സുധീര്‍ സുബൈര്‍, ഇന്ത്യന്‍ അക്യുപങ്ചര്‍ പ്രാക്ടീസനേഴ്‌സ് അസോസിയേഷന്‍ ഖജാഞ്ചി പി.വി. ഷൈജു എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഹൈദരാബാദില്‍നിന്നുമുള്ള മുന്നൂറ് പഠിതാക്കളാണ് ബിരുദം ഏറ്റവാങ്ങിയത്. സിംഗ്ള്‍ പോയിന്റ് അക്യുപങ്ചറിന്റെ പ്രചാരകരുമാണ് ഇവര്‍.

Follow us on :

Tags:

More in Related News