Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാഷണൽ ബെസ്റ്റ് സയൻസ് ടീച്ചർ അവാർഡ് കെ.ടി. മനോജിന്

08 Jan 2025 16:10 IST

PALLIKKARA

Share News :

രാമൻ സയൻസ് ആൻഡ് ടെക്നോളജി ഫൗണ്ടേഷൻ, ഇന്ത്യ ഏർപ്പെടുത്തിയ നാഷണൽ ബെസ്റ്റ് സയൻസ് ടീച്ചർ അവാർഡ് വള്ളിക്കുന്ന് സി ബി .എച്ച്.എസ്. എസ് .പ്രധാനാധ്യാപകൻ കെ ടി മനോജിന്. ശാസ്ത്രാധ്യാപനരംഗത്തും ശാസ്ത്ര പ്രചാരണ രംഗത്തും സ്തുത്യർഹമായ സേവനത്തിന് ഏർപ്പെടുത്തിയ അവാർഡാണിത്. നിരവധി വിദ്യാർത്ഥികളെ ദേശീയ ശാസ്ത്ര മത്സരങ്ങളിലേക്ക് എത്തിച്ചതിന് പുറമെ സ്വന്തം നിലയിലും 12 - ഓളം സംസ്ഥാനങ്ങളിൽ ശാസ്ത്രരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഭൗതികശാസ്ത്ര അധ്യാപകൻ എന്നതിന് പുറമേ പാഠപുസ്തക രചനയിലും ചോദ്യപേപ്പർ നിർമ്മാണ രംഗത്തും ടീച്ചർ ട്രെയിനറായും പ്രവർത്തിച്ചിട്ടുണ്ട്.  2013ൽ സംസ്ഥാന അവാർഡ് 2014-ൽ ദേശീയ അവാർഡ് 2021-ൽ വിക്രം സാരാഭായ് നാഷണൽ ബെസ്റ്റ് ടീച്ചർ സയൻറിസ്റ്റ് അവാർഡ് 2023 ൽ രവീന്ദ്രനാഥ ടാഗോർ ഗുരുരത്ന പുരസ്കാരം 2024-ൽ സ്റ്റാർ എഡ്യൂക്കേഷൻ അവാർഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. ജനുവരി 11 -ന് മധ്യപ്രദേശിലെ ബുർഹാൻപൂരിൽ വച്ച് നടക്കുന്ന ഭാരത് സയൻസ് ആൻഡ് ടെക്നോ ഫെസ്റ്റിൽ വെച്ച് അവാർഡ് സമ്മാനിക്കും.ഈ വർഷം മെയ് 31ന് ഔദ്യോഗിക സർവീസിൽ നിന്നും വിരമിക്കാനിരിക്ക വെയാണ് ഈ മികച്ച അവാർഡ് കൂടി ലഭിക്കുന്നത്.കോഴിക്കോട് ബാലുശ്ശേരിക്ക് അടുത്ത് ഇയ്യാട് സ്വദേശിയാണ് . ഭാര്യ കെ ആർ ലിഷ (ജിഎച്ച്എസ്എസ് കോക്കല്ലൂർ, ഫിസിക്സ് അധ്യാപിക) മകൾ ഹൃദ്യ മനോജ് (മെഡിക്കൽ വിദ്യാർഥിനി )

Follow us on :

More in Related News