Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2024 21:03 IST
Share News :
ചാലക്കുടി. :
നഗരസഭകളിൽ ഏപ്രിൽ മുതൽ സർക്കാർ നടപ്പിലാക്കിയ കെ സ്മാർട്ട് സംവിധാനത്തിൽ, നാളിതുവരെ ട്രഷറി വഴിയുള്ള ബില്ലുകൾ പെയ്മെൻ്റ് നടത്താൻ കഴിയാത്തതിനാൽ,അടിയന്തിര പ്രാധാന്യമുള്ള നിരവധി പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നതായ പരാതി.ഈ സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതും, ഏപ്രിൽ മാസം മുതൽ തുടങ്ങേണ്ടതുമായ സുപ്രധാനപദ്ധതികളുടെപ്രവർത്തനങ്ങളാണ്അവതാളത്തിലായിരിക്കുന്നത്.സർക്കാർ പുതുതായി നഗരസഭകളിൽ നടപ്പിലാക്കിയിട്ടുള്ള കെ സ്മാർട്ട് സംവിധാനത്തിലൂടെ ബില്ലുകൾ മാറാൻ ഇതുവരെ സാധിച്ചിട്ടില്ലാത്തതിനാൽ,ഏപ്രിൽ മാസം മുതൽ അടക്കേണ്ട പല പദ്ധതികളുടേയും പെയ്മെൻ്റ്ത ടസ്സപ്പെട്ടിരിക്കുകയാണത്രേ.നഗരസഭ പദ്ധതി വഴിഅടച്ചു വന്നിരുന്ന,താലൂക്ക് ആശുപത്രിയുടെ വൈദ്യുതി ബിൽ , മൂന്ന് മാസത്തെ 9 ലക്ഷം രൂപയാണ് KSEBക്ക് നൽകാനുള്ള കുടിശ്ശിക.
വാട്ടർ ബിൽ കുടിശ്ശിക 3.5 ലക്ഷമാണ്.നഗരസഭ പദ്ധതി വഴി വേതനം നൽകി നടപ്പിലാക്കുന്ന ഈവനിംഗ് OP ഡോക്ടർക്ക് രണ്ട് മാസത്തെശമ്പളം മുടങ്ങിയിരിക്കുന്നു.
നഗരസഭ താലൂക്ക് ആശുപത്രിയുമായ് ബന്ധപ്പെട്ട് നടപ്പിലാക്കി വരുന്ന പാലിയേറ്റീവ് പദ്ധതിയുടെ നടത്തിപ്പും പ്രതിസന്ധിയിലാണ് '
പാലിയേറ്റീവ് പദ്ധതിയുടെ ഭാഗമായ് ജോലി ചെയ്യുന്നവരുടെ വേതനവും, വാഹനത്തിൻ്റ ഇന്ധനം അടിക്കുന്നതിനുള്ള തുകയും നൽകാൻ സാധിക്കുന്നില്ല.നഗരസഭയിലെ എഞ്ചിനീയറിംഗ് വിഭാഗത്തിൽ, പ്രോജക്ട് പ്രകാരം, ട്രെയ്നീസ് ആയി പ്രവർത്തിക്കുന്ന പട്ടികജാതി വിഭാഗത്തിൽ പെട്ടവരുടെ ഓണറേറിയവും മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്.
ഏപ്രിൽ മാസം മുതൽ മുടക്കമില്ലാതെ നടത്തേണ്ട അംഗനവാടി പോഷകാഹാരം ഉൾപ്പെടെയുള്ളവ, വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് നൽകുന്ന മരുന്ന് വിതരണം,
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെദൈന്യംദിന ചിലവും വിവിധ സാധനങ്ങളുടെ വിതരണവും ഉൾപ്പെടെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത ഗുരുതരമായ പ്രതിസന്ധിയാണ് ഉണ്ടാകുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതികളിൽ ഉൾപ്പെട്ട പൊതുമരാമത്ത് വർക്കുകളുടേയും, വ്യക്തിഗത ആനുകൂല്യങ്ങളുടേയും പണം നൽകാൻ കഴിയാതിരുന്നതു മൂലം കോടി കണക്കിന് രൂപയാണ് നഗരസഭ നഷ്ടപ്പെട്ടത്.
മാർച്ച് മാസം സർക്കാർ നിർദ്ദേശിച്ച തിയ്യതിക്കുള്ളിൽ സമർപ്പിച്ച ബില്ലുകൾ പോലും പാസാക്കാതെ, പിന്നീട് തിരിച്ചയച്ചതിലൂടെ നഗരസഭക്ക് ഉണ്ടായ നഷ്ടം കോടി കണക്കിന് രൂപയാണ്.പണം ലഭിക്കാത്തത് മൂലം കരാറുകാർപുതിയ വർക്കുകൾ തുടങ്ങാനോപൂർത്തീയാക്കാനോ തയ്യാറാകുന്നില്ല.
ഒരു മുന്നൊരുക്കവുമില്ലാതെ നടപ്പിലാക്കായ കെസ്മാർട്ട് സംവിധാനത്തിലൂടെ പ്രതിസന്ധിയിലാകുന്നത്,അത്യന്താപേക്ഷിതമായ ജനകീയ പദ്ധതികളാണ്.
Follow us on :
Tags:
More in Related News
Please select your location.