Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Feb 2025 18:13 IST
Share News :
മറ്റത്തൂര്‍: സിറ്റി ഏസ് എ ഡൈനമിക് സ്‌പേസ് -ഇമേജറി ഓഫ് ക്ലീവ് ലാന്‍ഡ് എന്ന പേരിലുള്ള ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിന് മറ്റത്തൂര്‍ ചുങ്കാലിലുള്ള ഫോട്ടോമ്യൂസിയത്തില്‍ തുടക്കമായി. ഫോട്ടോമ്യൂസ് മ്യൂസിയവും ക്‌ളീവ് ലാന്‍ഡ് ഫോട്ടോ ഫെസ്റ്റിവലും തമ്മിലുള്ള സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമായി അമേരിക്കയില്‍ നിന്നുള്ള നാല്പതോളം ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ എഴുപതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഫോട്ടോമ്യൂസ് അംഗങ്ങള്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു .ക്യുറേറ്റര്‍ ഡോ. ഉണ്ണികൃഷ്ണന്‍ പുളിക്കല്‍, ഫോട്ടോമ്യൂസ് ഡയറക്ടര്‍ പ്രവീണ്‍ പി മോഹന്‍ദാസ്, ഹസീബ് മെഹബൂബ് ,അജയ് പാങ്ങില്‍ , ഡോ. കെ.മഹേഷ് ,അരവിന്ദന്‍ ചിത്ര , സി. ദിനേശ് കുമാര്‍ , വി. കെ. കാസിം ,എന്നിവര്‍ പങ്കെടുത്തു. ഓരോ നഗരവും സംസ്‌കാരങ്ങളുടെയും വാസ്തുശില്പകലയുടെയും മനുഷ്യാനുഭവങ്ങളുടെയും സമന്വയമാണ്.
ചെറിയ ഒരു സമൂഹമായി തുടങ്ങി വിശാലവും പരസ്പരബന്ധിതവുമായ ഒരു ഏകകമായി പരിണമിച്ച നഗരങ്ങള്‍, സംസ്‌കാരത്തിലും ഘടനയിലും ദൈനംദിനജീവിതത്തിലും ഉള്ള വൈരുദ്ധ്യങ്ങളെ സജീവമായി ബന്ധിപ്പിക്കുന്ന ഒരു ഏകത്വത്തെ പ്രതിനിധീകരിക്കുന്നു. ഈ വൈരുധ്യങ്ങള്‍ക്കിടയിലെ സൗഹാര്‍ദ്ദം പ്രതിഫലിപ്പിച്ചുകൊണ്ട് അമേരിക്കയിലെ ക്ലീവ് ലാന്‍ഡ് ഫോട്ടോ ഫെസ്റ്റിവലിന്റെ പങ്കാളികള്‍ പകര്‍ത്തിയ ക്ലീവ് ലാന്‍ഡ് നഗരത്തിന്റെ ചിത്രങ്ങളാണ് ഈ പ്രദര്‍ശനത്തിലുള്ളത്. പ്രദര്‍ശനം ഏപ്രില്‍ 25 വരെ നീണ്ടുനില്‍ക്കും.
Follow us on :
Tags:
More in Related News
Please select your location.