Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Dec 2024 21:46 IST
Share News :
തലയോലപ്പറമ്പ് : വടകര ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിലെ മണ്ഡല പൂജയോടനുബന്ധിച്ച് വ്യാഴാഴ്ച രാവിലെ നടന്ന കലശ ചടങ്ങുകൾ ഭക്തി സാന്ദ്രമായി. ക്ഷേത്രം തന്ത്രി കുമരകം ജിതിൻ ഗോപാൽ തന്ത്രികൾ, ക്ഷേത്രം മേൽശാന്തി ഇടവട്ടം രാജേഷ് ശാന്തികൾ എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. നൂറ് കണക്കിന് ഭക്തജനങ്ങൾ വിശേഷാൽ ചടങ്ങിൽ പങ്കെടുത്തു. ക്ഷേത്രം പ്രസിഡൻ്റ് വി. വി. വേണപ്പൻ വാളോക്കോട്, വൈസ് പ്രസിഡന്റ് എം. കെ. അനിൽകുമാർ മൂഴിയിൽ, സെക്രട്ടറി സജീവ് ഡി.
നിരപ്പത്ത്, എ.എസ് പ്രകാശൻ വാളോക്കോട്, അഡ്വ.കെ.എസ് ശ്രീനിവാസൻ, സന്തോഷ് മാവുങ്കൽ. ഷൈലജ സോമൻ, സുശീല ബാലകൃഷ്ണൻ, പൊന്നമ്മ മോഹനൻ തുടങ്ങിയവർ വിവിധ ചടങ്ങുകൾക്ക് നേതൃത്വം നൽകി. തുടർന്ന് ഭജന, ആദ്ധ്യാത്മിക പ്രഭാഷണം, പ്രസാദ ഊട്ട്, വൈകിട്ട് 6.30ന് വടകര ജംഗ്ഷൻ മുതൽ ക്ഷേത്രാങ്കണം വരെ വിശേഷാൽ ദീപക്കാഴ്ച്ച നടത്തി. ദീപാരാധന, വലിയ കാണിക്ക, നാടകം എന്നിവയോടെ ക്ഷേത്രത്തിൽ നവംബർ 16 മുതൽ നടന്ന മണ്ഡലപൂജയും ഡിസംബർ 22 മുതൽ നടന്ന തിരുവുത്സവവും സമാപിച്ചു.
Follow us on :
Tags:
More in Related News
Please select your location.