Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്പെഷൽ റൂൾ ഭേദഗതി വേണമെന്ന് ആവശ്യം; ജലഗതാഗത വകുപ്പ് ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്.

29 Oct 2024 12:51 IST

santhosh sharma.v

Share News :

വൈക്കം: ജല ഗതാഗത വകുപ്പിലെ സബോഡിനേറ്റ് സർവ്വീസിലെ സ്പെഷ്യൽ റൂളിനു പി എസ് സിയുടെ അംഗീകാരം നൽകണമെന്ന് ആവശ്യം ഉന്നയിച്ച് ജലഗതാഗത വകുപ്പ് ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്. റൂൾ ഭേദഗതി ചെയ്യാത്തത് മൂലം വകുപ്പിൽ 1975 ലെ കാലഹരണപ്പെട്ട നിയമം നിലനില്ക്കുകയും, വകുപ്പിലെ സ്രാങ്ക് , ഡ്രൈവർ തസ്തികകൾക്ക് സ്ഥാനക്കയറ്റം ലഭിക്കാതെ പ്രവേശന തസ്തികയിൽ തന്നെ ജീവനക്കാർ സർവ്വീസിൽ നിന്നു വിരമിക്കേണ്ടി വരുന്ന സാഹചര്യമാണ് ഉള്ളതെന്നും, ഇത് ജല ഗതാഗത വകുപ്പ് സബോഡിനേറ്റ് സർവ്വീസിലെ ജീവനക്കാരോട് പി എസ് സി കാണിക്കുന്ന കടുത്ത വഞ്ചനയാണെന്നും ജീവനക്കാർ പറയുന്നു. സ്പെഷൽ റൂൾ ഭേദഗതി അട്ടിമറിക്കുന്നു എന്നാരോപിച്ച് സബോർഡിനേറ്റ് വിഭാഗം ജീവന ക്കാർ കഴിഞ്ഞ ദിവസം ജലഗതാഗത വകുപ്പ് ഡയറക്ടറേറ്റ് ഓഫിസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തിയിരുന്നു. പിഎസ്സിയുടെ വഞ്ചനയ്ക്കെതിരെ ഡിസം ബർ 30ന് തിരുവനന്തപുരം പിഎ സ്‌സി ഓഫിസ് പടിക്കൽ ധർണ നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. മാതൃകപരമായി ജോലി ചെയ്യുന്ന ജീവനക്കാരുടെ സ്പെഷ്യൽ റൂളിനു കഴിഞ്ഞ 18 വർഷമായി പി എസ് സിയുടെ അംഗീകാരം കൊടുക്കാത്തത് വഞ്ചനാപരമാണെന്നും അടിയന്തിരമായി ജല ഗതാഗത വകുപ്പിലെ സ്പെഷ്യൽ റൂളിനു പി എസ് സിയുടെ അംഗീകാരം നൽകാൻ തയ്യാറാകണമെന്നും ആവശ്യം ഉന്നയിച്ച് സ്രാങ്ക് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് ജല ഗതാഗത വകുപ്പ് ജീവനക്കാർ ഡിസംബർ 30 ന് പി എസ് സി ആഫീസിനു മുന്നിൽ പ്രതിഷേധ ക്യാമ്പയിനും, കരിദിനാചരണവും സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.




Follow us on :

More in Related News