Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Sep 2025 12:34 IST
Share News :
തിരൂരങ്ങാടി : ജില്ലാ പഞ്ചായത്ത് ഫണ്ടിൽ മൂന്നിയൂർ കളത്തിങ്ങൽ പാറയിൽ നിർമ്മാണം പൂർത്തിയായ വടക്കെ പ്പുറത്ത് ബീരാൻ കുട്ടി ഹാജി മെമ്മോറിയൽ സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം 8 ന് തിങ്കളാഴ്ച വൈകീട്ട് 3:30 ന് നടക്കും .ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ അങ്കണവാടി ഉദ്ഘടനം നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സറീന ഹസീബ് അദ്ധ്യക്ഷ്യം വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മായിൽ മുത്തേടം, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.എം. സുഹ്റാബി, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ - സാമൂഹ്യ രംഗത്തെ പ്രമുഖ വ്യക്തിത്തങ്ങൾ ചടങ്ങിൽ സംബന്ധിക്കും.
22 വർഷത്തോളം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടി സ്വന്തം കെട്ടിടത്തിലേക്ക് മാറുന്ന സന്തോഷത്തിലാണ് നാട്ടുകാരും വിദ്യാർത്ഥികളും . വടക്കെപ്പുറത്ത് ബീരൻകുട്ടി ഹാജി മെമ്മോറിയൽ അങ്കണവാടി തിരൂരങ്ങാടി ബ്ളോക്കിലെയും മൂന്നിയൂർ പഞ്ചായത്തിലെയും ആദ്യത്തെ ശീതീകരിച്ച സ്മാർട്ട് അങ്കൺവാടിയാണ് ഇത്. അങ്കണവാടിക്ക് സ്വന്തമായി സ്ഥലം കണ്ടെത്തി കെട്ടിടം നിർമ്മിക്കുമെന്നുള്ളത് കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ പതിനാലാം വാർഡ് മെമ്പർ എൻ എം റഫീഖ് ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനമാണ് നിറവേറ്റപ്പെടുന്നത്. ഇതിന് വേണ്ടി സ്ഥലം വിട്ട് നൽകിയത് നാട്ടിലെ പൗര പ്രമുഖനും ജീവ കാരുണ്യ പ്രവർത്തകനുമായ ബാപ്പുട്ടിഹാജിയാണ് .
വടക്കെപുറത്ത് ബീരാൻകുട്ടി ഹാജി മെമ്മോറിയൽ അങ്കണവാടി എന്ന നാമധേയത്തിലാണ് ഇനി അങ്കണവാടി അറിയപ്പെടുക . ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സറീന ഹസീബിന്റെ ഫണ്ടിൽ നിന്ന് നാൽപ്പത്തി ഒന്ന് ലക്ഷം രൂപ ഫണ്ട് ചിലവഴിച്ചാണ് അങ്കൺവാടിയുടെ നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്. അങ്കണവാടിയുടെ ഉദ്ഘാടനം ആഘോഷപൂർവമാണ് നടക്കുക.
Follow us on :
Tags:
More in Related News
Please select your location.