Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2024 18:22 IST
Share News :
ആരോഗ്യ സുരക്ഷാ ക്ലിനിക് തുടങ്ങി
പറവൂർ: വാവക്കാട് ഗവ. ആയുർവേദ ആശുപത്രിയിൽ വടക്കേക്കര പഞ്ചായത്തിലെ ആരോഗ്യ സുരക്ഷാ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്തംഗം എ എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് രശ്മി അനിൽകുമാർ അധ്യക്ഷയായി.
ജില്ലാ പഞ്ചായത്തിൻ്റെ 2023-24 വാർഷിക പദ്ധതിയിൽപ്പെടുത്തി പ്രസവരക്ഷ - വയോജനങ്ങളുടെ ദേഹരക്ഷ - ജീവിതശൈലീരോഗങ്ങൾ എന്നിവക്കുള്ള മരുന്നുകളും ചടങ്ങിൽ വിതരണം ചെയ്തു. വൈസ് പ്രസിഡൻ്റ് വി എസ് സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബാബു തമ്പുരാട്ടി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മിനി വർഗീസ്, ബീന രത്നൻ, വാർഡ് മെമ്പർമാരായ സിന്ധു മനോജ്, മായാദേവി ഷാജി, ഡോ. നീമ ബേസിൽ, ഡോ. ആഷ്ലി ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.