Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താമ്പരം - കൊച്ചുവേളി എക്സ്പ്രസിൻ്റെ സമയക്രമം പ്രസിദ്ധീകരിച്ചു

13 May 2024 12:31 IST

R mohandas

Share News :

കൊല്ലം: താമ്പരം - കൊച്ചുവേളി എക്സ്പ്രസിൻ്റെ സമയക്രമം പ്രസിദ്ധീകരിച്ചു. കൊല്ലത്ത് കാർക്ക് ഏറെ പ്രയോജനപ്പെടുന്ന സർവ്വസാണ്. കൊല്ലത്തെ ട്രെയിൻ യാത്രികർ ദീർഘനാളായി ആവശ്യപ്പെടുന്ന സർവ്വീസ് 16ന് തുടങ്ങുമെന്നാണ് അറിയുന്നത്.

16 / 05 / 2024 മുതൽ എല്ല വ്യാഴം, ശനി ദിവസങ്ങളിൽ Train Number : 06035 താമ്പരം (ചെന്നൈ ) നിന്ന് രാത്രി 09:40 PM ന് പുറപ്പെട്ട് അടുത്ത ദിവസം ( വെള്ളി , ഞായർ ) ദിവസങ്ങളിൽ ഉച്ചക്ക് 01 : 40 PM ന് കൊച്ചുവേളിയിൽ എത്തിച്ചേരും

തെൻമല     : 10 : 05 am

പുനലൂർ      : 11: 10 am

ആവണീശ്വരം : 11:29 am

കൊട്ടാരക്കര : 11: 43 am

കുണ്ടറ       : 11: 58 am


കൊല്ലം JN    : 12 : 20 PM


06036 / കൊച്ചുവേളി - താമ്പരം 


മടക്കയാത്ര TRAIN Number : 06036 എല്ല വെള്ളി , ഞായർ ദിവസങ്ങളിൽ വൈകിട്ട് കൊച്ചുവേളിയിൽ നിന്ന്  03 : 35 PM ന് പുറപ്പെട്ട് അടുത്ത ദിവസം ( ശനി , തിങ്കൾ ) ദിവസങ്ങളിൽ രാവിലെ 07 : 35 AM ന് ചെന്നൈ താമ്പരം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും.. 30 / 06 / 2024 വരെ ഈ സേവനം ലഭ്യമാണ് .... 


 കൊല്ലം JN    : 04 : 30 PM


കുണ്ടറ       : 04 : 58 PM

കൊട്ടാരക്കര  : 05 : 12 PM

ആവണീശ്വരം : 05 : 24 PM

പുനലൂർ      : 05 : 40 PM

തെൻമല     : 06 : 25 PM


കൊച്ചുവേളി - കൊല്ലം - പുനലൂർ - ചെങ്കോട്ട - തെങ്കാശി - രാജപാളയം - വിരുദ്ധനഗർ - മധുരൈ - ഡിഡിഗൽ - തിരുച്ചിറപ്പള്ളി - വില്ലുപുരം - ചെങ്കൽപേട്ട് വഴിയാണ് താമ്പരത്തേക്ക് പോകുന്ന....


തിരുവനന്തപുരത്ത് നിന്ന് രാജഭരണ കാലം മുതൽ ചെന്നൈക്ക് ഉണ്ടായിരുന്ന സർവ്വീസ് ആയിരുന്നൂ കൊല്ലം - ചെങ്കോട്ട പാത വഴി അന്ന് ഉണ്ടായിരുന്നു ചെന്നൈ എഗ്മോർ മെയിൽ എക്സ്പ്രസിൻ്റേത് ... തിരുവനന്തപുരം - കൊല്ലം പാത ബ്രോഡ്ഗേജ് ആയപ്പോൾ ഈ സർവ്വീസ് അന്ന് മീറ്റർഗേജ് പാത ഉണ്ടായിരുന്ന കൊല്ലം വരെ ആക്കി ചുരുക്കി ... എന്നാൽ കൊല്ലം - ചെന്നൈ പാത പൂർണമായും ബ്രോഡ്ഗേജ് ആയ് 6 വർഷം ആയിട്ടും തിരുവനന്തപുരത്തു നിന്നും കൊല്ലം - ചെങ്കോട്ട ചരിത്ര പാതയിലൂടെ ചെന്നൈക്ക് സർവ്വീസ് ആരംഭിച്ചിരുന്നില്ല . എന്നാൽ ഇപ്പോൾ സമ്മർ സ്പെഷ്യലിൻ്റെ രൂപത്തിൽ ആഴ്ചയിൽ രണ്ട് ദിവസം ഉള്ള സർവ്വീസ് ആയി ഏതാണ്ട് 50 വർഷം ആയി മുടങ്ങി കിടന്ന തിരുവനന്തപുരം - ചെന്നൈ വണ്ടി , കൊച്ചുവേളി - താമ്പരം സമ്മർ സ്പെഷ്യലിൻ്റേ രൂപത്തിൽ വന്നിരിക്കുന്നൂ .

 താമ്പരത്ത് നിന്ന് 9 : 40 pm നെ പുറപെടു എന്നുള്ളതും , കൊച്ചുവേളിയിൽ നിന്ന് താമ്പരത്തേക്ക് ഉള്ള യാത്രയിൽ രാവിലേ 7 : 35 AM ന് താമ്പരത്ത് എത്തി ചേരുന്നു എന്നതും ചെന്നൈ യാത്രക്കാർക്ക് വളരെ അനുയോജ്യമായ സർവ്വീസാണ്. 

14 - AC Three Tier Economy Couch കൾ ആണ് ട്രെയിനിൽ ഉണ്ടായിരിക്കുക , 

കേരളത്തിൽ ഇരു ദിശ കളിലും തെൻമല , പുനലൂർ , ആവണീശ്വരം , കൊട്ടാരക്കര , കുണ്ടറ , കൊല്ലം സ്റ്റേഷനുകളിൽ ആകും മറ്റു സ്റ്റോപ്പുകൾ ഉണ്ടായിരിക്കുക ....

Follow us on :

More in Related News