Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jul 2024 19:20 IST
Share News :
കൊടകര: കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്റെ ജില്ല സമ്മേളനം ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നെല്ലായി കൊളത്തൂര്‍ കാവല്ലൂര്‍ പാര്‍ക്കില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 17 ഏരിയ കമ്മിറ്റികളില്‍ നിന്നുള്ള 375 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.ബുധനാഴ്ച രാവിലെ 10ന് ജില്ല പ്രസിഡന്റ് എം.കെ.പ്രഭാകരന് പതാക ഉയര്‍ത്തുന്നതോടെ സമ്മേളനം ആരംഭിക്കും. പ്രതിനിധി സമ്മേളനം ഓള് ഇന്ത്യ അഗ്രികള്‍ച്ചറല്‍ വര്‍ക്കേഴ്സ് യൂണിയന് അഖിലേന്ത്യ പ്രസിഡന്റ് എ.വിജയരാഘവന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.ചന്ദ്രന്, സംസ്ഥാന പ്രസിഡന്റ് എന്‍.ആര്.ബാലന്, അഖിലേന്ത്യ വൈസ് പ്രസിഡന്റ് കെ.കോമളകുമാരി, സംസ്ഥാന വൈസ് പ്രസിഡന്ഡറ് ആര്.ചിന്നക്കുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകുന്നേരം ആറിന് ഇന്ത്യ തെരഞ്ഞടുപ്പിനു ശേഷം എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന സെമിനാര്‍ സി.പി.എം ജില്ല സെക്രട്ടറി എം.എം.വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. വാര്‍ത്ത സമ്മേളനത്തില്‍ കെ.എസ്.കെ.ടി.യു ജില്ല പ്രസിഡന്റ് എം.കെ.പ്രഭാകരന്, സംഘാടകസമിതി ചെയര്മാന് പി.കെ.ശിവരാമന്, കണ്‍വീനര്‍ കെ.ജെ.ഡിക്സന്,ട്രഷറര്‍ ഇ.കെ.അനൂപ് എന്നിവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.