Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jun 2024 06:30 IST
Share News :
നൗഷാദ് വെംബ്ലി
മുണ്ടക്കയം : കാത്തിരിപ്പിനൊടുവിൽ ഏന്തയാർ നിവാസികൾക്ക് ഭീതിയില്ലാതെ മറുകര കടക്കാം. ഏന്തയാർ ഈസ്റ്റിൽ ജനകീയ പ്പാലം ഇന്ന് നാടിനു സമർപ്പിക്കുന്നതോടെ മലയോര മേഖലയിലെ യാത്രാദുരിതത്തിന് താത്കാലിക പരിഹാര മാവുകയാണ്. കോട്ടയം - ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാർ ഈസ്റ്റ് പാലം '2021 ലെ പ്രളയത്തിൽ തകർന്ന് ഒഴുകിയിരുന്നു. ഇതോടെ ഏന്തയാർ ഈസ്റ്റ്, വടക്കേമല, കനകപുരം പ്രദേശങ്ങളിലെ നൂറു കുടുംബങ്ങൾ ഏന്തയാർ, കൂട്ടിക്കൽ, മുണ്ടക്കയം പ്രദേശങ്ങളിലേക്ക് പോകാൻ കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയിലായിരുന്നു.
പിന്നീട് നാട്ടുകാർ താത്കാലിക നടപ്പാലം നിർമ്മിച്ചു പരിഹാരം ഉണ്ടാക്കി. പുതിയ പാലത്തിനായി അധികാരികൾക്കു മുന്നിൽ നിരവധിതവണ മുട്ടിയെങ്കിലും പ്രയോജന പ്പെട്ടില്ല. പിന്നീട് 2024 ആദ്യമാണ് സർക്കാർ കനിഞ്ഞത്. അതും കോടതിയുടെ നിർദ്ദേശം കൂടി വന്ന ശേഷമായിരുന്നു പ്രഖ്യാപനം.
കഴിഞ്ഞ മാസം പാലം നിർമ്മാണം ആരംഭിച്ചതോടെ നിലവിലെ നടപാലം പൊളിച്ചു നീക്കി. കാലവർഷം കൂടി കടന്ന വന്നപ്പോൾ ഏന്തയാറുകാർ വീണ്ടും ദുരിതത്തിലായി. നടപ്പാലം എന്ന വാർട്സ് കൂട്ടായ്മയിൽ ഇതു സംബന്ധിച്ചു ചർച്ച ചെയ്തതോടെ ഏന്തയാർ സ്വദേശി നജീബ് വീണ്ടും ഒരു നടപ്പാലം എന്ന ആശയം പങ്കുവയ്ക്കുകയും അംഗങ്ങൾ കൈകൊടുക്കുകയും ചെയ്തു. പിന്നീട് രാഷ്ട്രീയവും മതവും എല്ലാം മാറ്റി വച്ചു നാട്ടുകാർ അതിനുള്ള യാത്രയിലായിരുന്നു.
നാട്ടുകാരുടെ വിശ്വസ്തതയുള്ള വാക്കും പ്രവർത്തനവും കൈമുതലാക്കി പാലം നിർമ്മാണത്തിന് നജീബ് പഞ്ചായത്ത് പ്രസിഡൻ്റ് മോളി ഡോമിനിക് പഞ്ചായത്തംഗം പി.വി. വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. സാങ്കേതിക പരിജ്ഞാനമുള്ള നെജീബിന് പൂർണ്ണ പിന്തുണ നൽകി നാട്ടുകാർ ഒപ്പം നിന്നതോടെ നടപ്പാലം യാഥാർത്ഥ്യമായി.
വലുപ്പ ചെറുപ്പ വ്യത്യാസ മില്ലാതെ സ്വന്തം പോക്കറ്റിലെ തുക മനസോടെ പാലത്തിനായി നാട്ടുകാർ വിനയോഗിച്ചു. ഒപ്പം നാട്ടുകാർ ഒരു മനസോടെ ജോലിയും കൂലിയും ഉപേക്ഷിച്ചു സജീവമായതാണ് കൂട്ടായ്മയുടെ വിജയമായി മാറിയത്.
സ്കൂൾ അധ്യയനം തുടങ്ങുന്നതിന് മുൻപ് പാലം നിർമ്മിക്കാൻ രാത്രിയും പകലും മറന്നു നാട്ടുകാർ നടത്തിയ കഠിനാധ്വാനം ഫലത്തിലെത്തി. സ്കൂൾ പ്രവേശനോത്സവ ദിവസം തന്നെ പാലത്തിൻ്റെ പ്രവേശനോത്സവും വിപുലമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.
രാവിലെ 9ന് പാലം നാടിനായി തുറന്നു നൽകും
Follow us on :
Tags:
More in Related News
Please select your location.