Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Apr 2024 19:50 IST
Share News :
.
മുക്കം: സ്വന്തം വാഹനങ്ങൾ ഓടിച്ചും , കടലിൻ്റെ വർണ്ണകാഴ്ച്ചകൾ കണ്ടും തി'ക്കോടി തീരത്തെ ത്തുന്ന സഞ്ചാരികൾ പതിമടങ്ങ് വർദ്ധിക്കുന്നു. കടലിലെ ശിൽപ്പ ചാരുത വിടർത്തുന്ന വെള്ളിയാ കല്ല് പാറക്കെട്ടുകളും, വശ്യവും വിശാലവുമായ തീരവും, ശാന്തമായ തിരമാലകളുടെ മനോഹരിതയും ആസ്വദിക്കാനും ആയിരങ്ങളാണ് തിക്കോടി ബീച്ചിലെത്തുന്നത്. ഞായറാഴ്ച്ച വിഷു ദിനം സഞ്ചാരികളെ കൊണ്ട് കാൽ കുത്താനിടമില്ലാത്ത സ്ഥിതിയായിരുന്നു. ബീച്ചിലേക്കുള്ള വഴിയും ഗതാഗത കുരുക്കിൽ സഞ്ചാരികൾ വല്ലാതെവലഞ്ഞു. വേനൽ ചൂട് കനത്തതോടെയാണ് കടൽ കാറ്റിൻ്റെ കുളിർ തേടി എത്തുന്നവർ അനുദിനം വർദ്ധിക്കുന്നത്, പകലും രാത്രിയിലും കഥ പറഞ്ഞും കഴിച്ച് കൂട്ടുന്നവരുടെ ആരവങ്ങൾ എവിടെ നോക്കിയാലും കേൾക്കുന്നത്. സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട ഒട്ടേറെ വിഭവങ്ങളുമായി കടലോരത്തെ വാണിഭവക്കാരും സജീവമാണ്. ആഘോഷവേളയിലും അവധി ദിവസങ്ങളിലും മറ്റുമായി ദേശിയവും, അന്തർദേശീയ സഞ്ചാരികൾ നിരവധിയാണ് . കോഴിക്കോട് നിന്ന് 36 കിലേ ാ മീറ്റർ ദൂരമാണ് തിക്കോടി കല്ലകത്ത് കടൽ തീരത്തേക്കുള്ള ദൂരം. കടുപ്പമുള്ള മണൽ പരപ്പായതിനാൽ കടൽ തീരത്ത് കൂടി വാഹനങ്ങൾ ഓടിച്ച് നിങ്ങാം .നാല് കിലോ മീറ്റർ ദൂരം കടൽ തീര കളുടെ ദൃശ്യമനോഹരിതയിൽ വാഹനങ്ങളിൽ നിങ്ങാം .ഒരോ വേലിയേറ്റങ്ങളും കടൽ തീരത്തെ മണൽ പരപ്പിനെ ഉറപ്പിച്ചാണ് കടന്ന് പോകുന്നത്., കണ്ണൂർ മുഴുപ്പിലങ്ങാട് ഡ്രൈവ് ബീ ച്ച് കഴിഞ്ഞാൽ കോഴിക്കോട് ജില്ല മുഖ്യ ബീച്ചാണ് തിക്കോടി ബീച്ചിനുള്ളത്. കേര വൃക്ഷ തോപ്പുകളിലൂടെ കാറ് ഓടിച്ച് കടൽ കരയിലേക്ക് നിങ്ങുന്നത് അക്ഷരാർത്ഥത്തിൽ പ്രത്യേക അനുഭൂതിയാക്കും. ചെ റിയ കുട്ടികൾ തങ്ങളുടെ കൊച്ചു കളി കാറുകൾ ഓടിക്കുന്നതടക്കമുള്ള കടൽ കാഴ്ച്ചകൾ മതി വോളം ആസ്വദിച്ച്' വാഹനങ്ങളിൽ വീടണയാമെന്നതാണ് തീക്കോടി ബീച്ചിൻ്റെ സവിശേ ഷത.
ചിത്രം : തിക്കോടി കടൽ തീരത്തെ സഞ്ചാരികൾ
Follow us on :
Tags:
More in Related News
Please select your location.