Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2024 10:05 IST
Share News :
മുസ്ലിം ലീഗ് നേതാവ് എം.പി അബ്ദുൽ ഖാദർ അന്തരിച്ചു
പെരുമ്പാവൂർ: മുസ്ലിം ലീഗ് എറണാകുളം മുൻ ജില്ലാ പ്രസിഡൻ്റും സംസ്ഥാന പ്രവർത്തക സമിതിയംഗവുമായിരുന്ന കണ്ടന്തറ മുണ്ടക്കൽ വീട്ടിൽ എം.പി അബ്ദുൽ ഖാദർ (76) അന്തരിച്ചു. ഭാര്യ: ചിരക്കകുടി കുടുംബാംഗം ഐഷാബീവി. മക്കൾ: ഷെമി, പരേതനായ അഷറഫ്, ജമാൽ. മരുമക്കൾ: ഷാനു, ധന്യ.
ദീർഘകാലമായി ചന്ദ്രിക പെരുമ്പാവൂർ ലേഖകൻ, മുസ്ലിം ലീഗ് കുന്നത്തുനാട് താലൂക്ക് ജനറൽ സെക്രട്ടറി, പ്രസിഡന്റ് മുസ്ലിം ലീഗ് പെരുമ്പാവൂർ നിയോജക മണ്ഡലം പ്രസിഡന്റ്, മുസ്ലിം ലീഗ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ്, ട്രഷറർ, എറണാകുളം ജില്ലാ പഞ്ചായത്ത് കീഴ്മാട് ഡിവിഷൻ മെമ്പർ, എറണാകുളം ജില്ലാ വികസന സമിതി അംഗം,
സ്കൂട്ടേഴ്‌സ് കേരള, തിരുവനന്തപുരം കോ ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ എന്നീ പൊതുമേഖ സ്ഥാപനങ്ങളുടെ ചെയർമാൻ, കണ്ടന്തറ മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ്, പെരുമ്പാവൂർ പ്രസ് ക്ലബ് പ്രസിഡണ്ട്, യു.ഡി എഫ് പെരുമ്പാവൂർ നിയോജക മണ്ഡലം ചെയർമാൻ എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചു.
ഖബറടക്കം ഇന്ന് വെളളി4 മണിക്ക് കണ്ടന്തറ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും.
പെരുമ്പാവൂരിൻ്റെ വികസന രംഗത്ത് ഒട്ടേറെ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.