Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാലിക്കറ്റ് സർവകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതിരിക്കാന്‍ കോളേജ് യുയുസിയെ ആക്രമിച്ച എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

08 Jun 2024 18:04 IST

Jithu Vijay

Share News :

മലപ്പുറം : കാലിക്കറ്റ് സർവകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതിരിക്കാന്‍ കോളേജ് യുയുസിയെ ആക്രമിച്ച എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.


പെരിന്തല്‍മണ്ണ അല്‍സലാമാ കോളേജിൽ നിന്നും യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട ഷിഹാൻ കഴിഞ്ഞ ദിവസമാണ് കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനുള്ള തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാനായി കോളേജിലെത്തിയത്. സ്വതന്ത്രനായി മത്സരിച്ച്‌ വിജയിച്ച ഷിഹാന്‍ കോളേജില്‍ പോയി തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങി ഇറങ്ങിയപ്പോള്‍ എസ്.എഫ്.ഐയുടെ ജില്ലാ നേതാക്കള്‍ വഴി തടഞ്ഞതായാണ് പരാതി.


തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയാല്‍ പണം നല്‍കാമെന്ന് നേതാക്കള്‍ ആദ്യം പറഞ്ഞു. ഇത് നിരസിച്ചതോടെ ഇവര്‍ പിന്തുടര്‍ന്നെത്തി കൈയേറ്റം ചെയ്ത ശേഷം തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടു പോയെന്നാണ് പരാതി. സംഭവത്തില്‍ വളാഞ്ചേരി പൊലീസ് എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ഹരി, കണ്ടാലറിയാവുന്ന മറ്റ് നാലു പേര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. അന്യായമായി തടഞ്ഞുവെച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ സര്‍വകലാശാലാ ഡീനിനും വിദ്യാര്‍ത്ഥി പരാതി നല്‍കിയിട്ടുണ്ട്

Follow us on :

Tags:

More in Related News