Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Feb 2025 23:25 IST
Share News :
തലയോലപ്പറമ്പ്: നിർധനരോഗികൾക്ക് ചികിൽസ ലഭ്യമാക്കാനായി വ്യവസായ പ്രമുഖൻ സൗജന്യമായി ഇടവട്ടത്ത് വിട്ടുനൽകിയ പത്ത് സെൻ്റ് സ്ഥലത്ത് മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ സബ് സെൻ്റർ ഉയരും.
55 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. നിർദ്ധന കുടുംബങ്ങൾ ഉൾപ്പടെ തിങ്ങി പാർക്കുന്ന ഇടവട്ടത്ത് നിന്ന് രണ്ടു കിലോമീറ്റർ അകലെയാണ് കുടുംബാരോഗ്യ കേന്ദ്രം. അതു കൊണ്ട് തന്നെ പ്രദേശത്തെ വയോധികരടക്കം ചികിൽസയ്ക്കായി ഏറെ ദൂരം പോകേണ്ടി വരുന്ന കാര്യം പഞ്ചായത്ത് അംഗം പി.കെ.മല്ലിക അറിയിച്ചതിനെ തുടർന്നാണ് നാട്ടുകാർക്ക് ചികിൽസ ഉറപ്പാക്കാനായി ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലം ഹോട്ടൽ വ്യവസായ ശ്രംഖലയായ വി.കെ.എം ഗ്രൂപ്പ് ഉടമ വി.കെ. മുരളീധരൻ ഇന്ദൂധരം സൗജന്യമായി വിട്ടു നൽകിയത്. സഹകരണ ദേവസ്വം വകുപ്പ്
മന്ത്രി വി.എൻ.വാസവൻ ആശുപത്രി സമുച്ചയത്തിൻ്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. പ്രളയകാലത്തും, കോവിഡ് ഘട്ടത്തിലും പ്രദേശവാസികൾക്ക് അടക്കം സാഹായം എത്തിക്കുകയും വയനാട് ദുരന്തത്തിൽ സഹായം എത്തിക്കുന്നതിനായി തൻ്റെ ഉടമസ്ഥാതയിലുള്ള പുഴയോരം ഫുഡ് കോർട്ടിലെ ഒരു മാസത്തെ വരുമാനമായ 30 ലക്ഷം രൂപയോളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയും മാതൃക കാട്ടിയ മുരളീധരനെപ്പോലെ സഹജീവികളോട് സഹാനുഭൂതി കാട്ടുന്നവർ സമൂഹത്തിന് എന്നും മാതൃകയാണെന്നും മന്ത്രി
അഭിപ്രായപ്പെട്ടു. തൻ്റെ വരുമാനത്തിൽ നിന്നും ഒരു നിശ്ചിത തുക പ്രദേശത്തെ 30 ഓളം നിർദ്ധനർക്ക് എല്ലാ മാസവും പെൻഷനായി മുടങ്ങാതെ മുരളീധരൻ വിതരണവും നടത്തുന്നുണ്ട്. സി.കെ.ആശ എം എൽ എ അധ്യക്ഷത വഹിച്ച ശിലാസ്ഥാപന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി. പ്രീതി, വൈസ് പ്രസിഡൻ്റ് വി.ടി. പ്രതാപൻ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ശെൽവരാജ്, ബാങ്ക് പ്രസിഡൻ്റ് പി.വി.ഹരിക്കുട്ടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രേഷ്മ പ്രവീൺ, പഞ്ചായത്ത് അംഗങ്ങളായ പി.കെ.മല്ലിക ,പോൾ തോമസ്, സീമബിനു, ബി.ഷിജു , ബിന്ദു പ്രദീപ്, വി.ആർ. അനിരുദ്ധൻ, മോഹൻ കെ.തോട്ടുപുറം, കെ.ബി.രമ , കെ.എസ്. ബിജുമോൻ, സി. സുരേഷ്കുമാർ, ഡോ. ജ്യോതീഷ് കുട്ടപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രദേശവാസികൾ അടക്കം നൂറ് കണക്കിന് പേർ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.