Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭിന്നശേഷി ദിനാഘോഷം നടത്തി

04 Dec 2024 15:00 IST

Jithu Vijay

Share News :

മലപ്പുറം : അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഉണര്‍വ്- വൈവിധ്യങ്ങളുടെ ആഘോഷം എന്ന പേരില്‍ നടന്ന ജില്ലാതല ആഘോഷപരിപാടികള്‍ പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു. ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ ഷാബിര്‍ ഇബ്രാഹിം മുഖ്യാതിഥിയായിരുന്നു. തിരൂര്‍ സബ് കലക്ടര്‍ ദിലീപ് കെ. കൈനിക്കര ഭിന്നശേഷിദിന സന്ദേശം നല്‍കി. മുസ്തഫ തോരപ്പ പതാക ഉയര്‍ത്തി. ഭിന്നശേഷിക്കാരായ പ്രതിഭകള്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

Follow us on :

More in Related News