Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Sep 2025 21:19 IST
Share News :
തിരുവനന്തപുരം : അറിവിൻ്റെ വെളിച്ചം പകർന്ന് ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന മികച്ച പ്രകടനം കാഴ്ചവെച്ച അധ്യാപകർക്കുള്ള ഈ വർഷത്തെ അവാർഡുകൾ വിതരണം ചെയ്തു.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അവാർഡുകൾ വിതരണം ചെയ്തു.
ഓരോ കുട്ടിയുടെയും കഴിവുകൾ തിരിച്ചറിഞ്ഞ്, അവരെ വിജയത്തിലേക്ക് കൈപിടിച്ചുയർത്താൻ അക്ഷീണം പ്രയത്നിക്കുന്ന എല്ലാ അധ്യാപകരെയും മന്ത്രി അഭിനന്ദിച്ചു. നിങ്ങളുടെ കഠിനാധ്വാനവും അർപ്പണബോധവുമാണ് നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ നട്ടെല്ലെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സംസ്ഥാന അധ്യാപക അവാർഡ് ഇപ്പോൾ നൽകി വരുന്നത് പതിനായിരം രൂപയാണ് വരും വർഷങ്ങളിൽ അത് ഇരുപതിനായിരം രൂപയായി ഉയർത്തും. അതുപോലെ തന്നെ എഴുത്തുകാരായ അധ്യാപകരുടെ മികച്ച പുസ്തകങ്ങൾക്ക് നൽകി വരുന്ന പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി അവാർഡ് തുക വരും വർഷങ്ങളിൽ പതിനായിരം രൂപയിൽ നിന്നും ഇരുപത്തി അയ്യായിരം രൂപയാക്കുമെന്നും മന്ത്രി കൂട്ടി ചേർത്തു.
Follow us on :
Tags:
More in Related News
Please select your location.