Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Oct 2024 22:07 IST
Share News :
വൈക്കം: വൈക്കം വേമ്പനാട്ട് കായലിലെ ആഴമേറിയ ഏഴ് കിലോമീറ്ററോളം ദൂരം
നീന്തിക്കയറി ഗിന്നസ് ബുക്കിൽ ഇടം നേടാൻ ഒരുങ്ങി ആറ് വയസുകാരി.
കറുകടം സെന്റ് മേരീസ് പബ്ലിക് സ്കൂളിലെ വിദ്യാർഥിനി കോതമംഗലം സ്വദേശിനിയായ ആദ്യ ഡി നായരാണ് അതി സാഹസികമായ ഈ നീന്തൽ പ്രകടനത്തിലൂടെ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടാൻ ഒരുങ്ങുന്നത്. ഈ മാസം 12 നാണ് സാഹസിക നീന്തൽ .പരിശീലകനും വേൾഡ് റെക്കോർഡ് ജേതാവുമായ ബിജു തങ്കപ്പന്‍റെ ശിക്ഷണത്തിൽ ചുരുങ്ങിയ മാസം കൊണ്ടാണ് മികച്ച പ്രകടനം കാഴ്ച വച്ച ആദ്യ സാഹസികമായ നീന്തലിന് ഒരുങ്ങുന്നത്. കോതമംഗലം മതിരപ്പിള്ളി പള്ളിപ്പടി ശാസ്‌തമംഗലത്ത് ദിപുവിന്റെയും അഞ്ജനയുടെയും മകളായ ആദ്യ കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിലാണ് ഇതിനുള്ള ആദ്യ ഘട്ട പരിശീലനം പൂർത്തിയാക്കിയത്. വേമ്പനാട്ട് കായലിൽ ആലപ്പുഴ അമ്പലക്കടവ് വടക്കുംകരയിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള ഏറ്റവും വീതിയേറിയ 7 കിലോമീറ്റർ ഭാഗമാണ് നീന്താൻ ഒരുങ്ങുന്നത്.6 വയസ്സിൽ താഴെ 4.5 കിലോമീറ്റർ ദൂരം നീന്തിയ റിക്കാർഡാണ് നിലവിലുള്ളത്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബും, സെന്റ് മേരീസ് പബ്ലിക് സ്കൂളും ആദ്യക്ക് എല്ലാ
പിന്തുണയുമായി ഒപ്പമുണ്ട്.
.സാംസ്‌കാരിക - സാമൂഹിക രാഷ്ട്രീയ രംഗത്തെയും, ചലച്ചിത്ര താരങ്ങളും, കായിക താരങ്ങളും അടക്കം നിരവധി പേർ നവ മാധ്യമങ്ങളിലൂടെ ആദ്യക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. വൈക്കം നഗരസഭയുടെ സഹകരണത്തോടുകൂടി കോതമംഗലം ഡോൾഫിൻ അക്വാട്ടിക്ക് ക്ലബ്ബാണ് ചടങ്ങിൻ്റെ സംഘാടകർ. കാലാവസ്ഥ അനുകൂല മാണെങ്കിൽ ഒന്നര മണിക്കൂർ കൊണ്ട് ആദ്യ കായൽ നീന്തിക്കടക്കുമെന്ന് പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനു പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.