Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jun 2024 16:12 IST
Share News :
കോട്ടയം: ആരോഗ്യവകുപ്പിന് കീഴിലുള്ള തലയോലപ്പറമ്പ് (കോട്ടയം), പെരിങ്ങോട്ടുകുറിശ്ശി (പാലക്കാട്), കാസർഗോഡ് സർക്കാർ ജെ.പി.എച്ച്.എൻ. ട്രെയിനിങ് സെന്ററുകളിലും തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന പട്ടികജാതി പട്ടികവർഗക്കാർക്ക് മാത്രമായുള്ള സർക്കാർ ജെ.പി.എച്ച്.എൻ. ട്രെയിനിങ് സെന്ററിലും 2024 ഓഗസ്റ്റിൽ ആരംഭിക്കുന്ന രണ്ടു വർഷം ദൈർഘ്യമുള്ള ഓക്‌സിലറി നഴ്‌സിംഗ് ആൻഡ്് മിഡ് വൈഫറി (എ.എൻ.എം.) കോഴ്‌സിൽ പ്രവേശനം നേടുന്നതിന് പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ പാസായ പെൺകുട്ടികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
120 സീറ്റുകളിൽ പ്രവേശനം. അപേക്ഷകർക്കു മലയാളം എഴുതാനും വായിക്കാനും അറിയണം. 2024 ഡിസംബർ 31ന് 17 വയസിൽ കുറയാനോ 35 വയസിൽ കൂടാനോ പാടില്ല. പിന്നാക്ക വിഭാഗക്കാർക്ക് മൂന്നും പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് അഞ്ചു വയസും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും. അപേക്ഷാഫീസ് 200 രൂപ. പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർ അപേക്ഷാ ഫീസായി 75 രൂപ അടച്ചാൽ മതി. അപേക്ഷാഫോമും വിശദമായ പ്രോസ്‌പെക്ടസും https://dhs.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അപേക്ഷാ ഫീസ് 0210-80-800-88 എന്ന ശീർഷകത്തിൽ ട്രഷറിയിൽ
അടച്ചതിന്റെ ഒറിജിനൽ ചലാൻ എന്നിവ സഹിതം ജൂലൈ ആറിനു വൈകിട്ട് അഞ്ചു മണിക്കകം ബന്ധപ്പെട്ട ജെ.പി.എച്ച്.എൻ. ട്രെയിനിങ് സെന്റർ പ്രിൻസിപ്പാളിന് സമർപ്പിക്കണം. വിശദ വിവരങ്ങൾ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, ജില്ലാ മെഡിക്കൽ ഓഫീസുകൾ, ഗവ. ജെ.പി.എച്ച്.എൻ. ട്രെയിനിങ് സെന്ററുകൾ എന്നിവിടങ്ങളിൽനിന്നു പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കും.
Follow us on :
Tags:
More in Related News
Please select your location.