Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുപ്ളി വണ്ടിനെ(കോട്ടെരുമ) ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം:തൃണമൂൽ കോട്ടയം ജില്ല പ്രസിഡൻ്റ് സലിൻ കൊല്ലംകുഴി .

18 Apr 2024 22:09 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : മുപ്ളി വണ്ടിനെ ഒരു ദേശീയ ദു: രന്തമായി പ്രക്യാപിക്കണം തൃണമൂൽ കോട്ടയം ജില്ല പ്രസിഡൻ്റ് സലിൻ കൊല്ലംകുഴി .  വേനൽ മഴ തുടങ്ങിയതോടെ കോട്ടയം ജില്ലയുടെ വിവിത പ്രദേശങ്ങളിൽ പ്രാണികീഡങ്ങളുടെ ശല്യം രൂക്ഷമാകുയാണ് ' അതിൽ പ്രധാനപ്പെട്ട അപകടകാരിയാണ് മുപ്ളിവണ്ട് (കോട്ടെരുമ ) ഈ വണ്ടിനെ തുരത്താൻ മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്. പാറ്റാക്ക് അടിക്കുന്ന ഹിറ്റ് അടിച്ചാൽ ചെറിയ അളവിൽ മാത്രമെ ഫലം കിട്ടുന്നുള്ളു. വേനൽ മഴ കഴിയുന്നതിൻ്റെ പിറ്റേ ദിവസം മുപ്ളി വണ്ട് കൂട്ടമായി ലക്ഷകണക്കിന് പാഞ്ഞ് കയറി വീടിൻ്റെ മോന്തായങ്ങളിലും അടുക്കളയിലെ ഭക്ഷണത്തിലും കയറിയിറങ്ങന്നു. മനുഷ്യ ശരീരത്തിൽ തട്ടിയാൽ പൊള്ളൽ ഏൽക്കുന്നതും വീടിൻ്റെ തറയിൽ പൊടിപടലങ്ങളും ഉണ്ടാക്കുന്നതും ഈ വണ്ടിൻ്റെ ഒരു പ്രത്യേകതയാണ്തൊക്ക് രോഗങ്ങൾ, ആസ്മ തുടങ്ങിയ രോഗങ്ങൾ പരത്താൻ മുപ്ളി വണ്ട് കാരണമായേക്കാം. മഴക്ക് ശേഷം റബർ തോട്ടത്തിലെ കരിയിലയുടെ ഇടയിൽ വളരുന്ന മുപ്ളി വണ്ട് ഒറ്റ പ്രജനനത്തിൽ തന്നെ ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നു. തോട്ടങ്ങളിലും, കൃഷിയിടങ്ങളിലും കുഴിയെടുത്ത് മൂടിയിടാതെ വാരിയെറിയുന്ന കോഴിവളത്തിൽ നിന്നാണ് മുപ്ളി വണ്ട് ഉണ്ടാകുന്നതെന്നു പറയപ്പെടുന്നു ആരോഗ്യ വകുപ്പിൻ്റെ പ്രത്യേ അന്വേഷണം ഉണ്ടാകണം. പ്രകൃതി ദുഃരന്തത്തിന് സമാനമായ മുപ്ളി വണ്ട് ആക്രമണം ഒരു ദേശീയ ദു:രന്തമായി സർക്കാർ പ്രക്യാപിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ല പ്രസിഡൻ്റ് സലിൻ കൊല്ലംകുഴി സർക്കാരിനോട് ആവശ്യപ്പെട്ടു







Follow us on :

More in Related News