Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ

08 Aug 2024 20:19 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ. പരീക്ഷാ ഫലം

ഒന്നും രണ്ടും സെമസ്റ്റർ ബാച്ചിലർ ഓഫ് ആർക്കിടെക്‌ചർ (ബിആർക്ക്) (2021 അഡ്മിഷന സപ്ലിമെൻ്ററി മാർച്ച് 2024), പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് 21 വരെ ഓൺലൈനിൽ സമർപ്പിക്കാം.

നാലാം സെമസ്റ്റർ എംഎ ബിസിനസ് ഇക്കണോമിക്സ് (2022 അഡ്മിഷൻ റെഗുലർ, 2020, 2021 അഡ്‌മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024), പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് 21 വരെ ഓൺലൈനിൽ സമർപ്പിക്കാം.

പരീക്ഷക്ക് അപേക്ഷിക്കാം

ഒന്നും രണ്ടും സെമസ്റ്റർ എംഎ,എംഎസ്സി,എംകോം പ്രൈവറ്റ് രജിസ്ട്രേഷൻ(2022 അഡ്‌മിഷൻ റെഗുലർ, 2019 മുതൽ 2021 വരെ അഡ്മ‌ിഷനുകൾ സപ്ലിമെന്ററി), പരീക്ഷകൾക്ക് ഓഗസ്റ്റ് 21 വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. ഓഗസ്റ്റ് 23ന് ഫൈനോടു കൂടിയും 27ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.

ര2019ണ്ടാം സെമസ്റ്റർ എക്സ്റ്റേണൽ എംഎസ്ഡബ്ലു (2023-2025 റെഗുലർ ബാച്ച് ഐയുസിഡിഎസ്) പരീക്ഷകൾ സെപ്റ്റംബർ 21 ന് ആരംഭിക്കും. പിഴകൂടാതെ ഓഗസ്റ്റ് 17 വരെ അപേക്ഷ സമർപ്പിക്കാം.

Follow us on :

More in Related News