Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 May 2024 17:11 IST
Share News :
കൊണ്ടോട്ടി : കൊണ്ടോട്ടി വരവിന്റെ ഭാഗമായി രണ്ടു ദിനങ്ങളിലായി ടി. വി ഇബ്രാഹിം എം.എൽ.എയുടെ നേതൃത്വത്തിൽ നടന്നു വരുന്ന അക്ഷര ശ്രീ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തിയ 'എജ്യു
ഫെസ്റ്റിന് ഉജ്വല സമാപനം.
ഇന്ത്യയിലെ പ്രമുഖരായ 24 വിദ്യാഭ്യാസ സ്ഥാപനങ്ങൾ പങ്കെടുത്ത എജ്യു ഫെസ്റ്റ് വിദ്യാർത്ഥികളിലും,രക്ഷിതാക്കളിലും വലിയ പ്രതീക്ഷയാണ് സമ്മാനിച്ചത്.
ഇതിനു പുറമെ വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമാകുന്ന സെമിനാറുകൾ ,വിദ്യാഭ്യാസ ചർച്ചകൾ ,വിദ്യാഭ്യാസ രംഗത്തെ വിദ്യാർത്ഥികളുടെ സംശയ നിവാരണം ,വിദ്യാർത്ഥികളുടെ കലാ പരിപാടികൾ ,വിദ്യാഭ്യാസ ഡോക്യുമെന്ററി പ്രദർശനങ്ങൾ എന്നിവ
കൊണ്ടും ശ്രദ്ധേയമായി.
മണ്ഡലത്തിനകത്തും പുറത്തുമുള്ള ആയിരത്തോളം വിദ്യാർത്ഥികളും,രക്ഷിതാക്കളും ഫെസ്റ്റിൽ പങ്കെടുത്തു.
സമാപന ചടങ്ങിൽ ഏറ്റവും മികച്ച സ്റ്റാളുകളേയും ,മികച്ച വിദ്യാർത്ഥികളെയും ആദരിച്ചു.
പ്ലസ് ടു പരീക്ഷയിൽ
1200 ൽ 1200 മാർക്കും കരസ്ഥമാക്കിയ ഇ.എം.ഇ. എ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളായ
പാർവണ എസ് പ്രകാശ്, വി.വി.ഫാത്തിമ ഷഹർബാനു എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.സർഗപ്രതിഭയായ
ഒളവട്ടൂർ ഡി.എൽ.എഡ് വിദ്യാർത്ഥിനി
അനീന പ്രത്യേക ക്ഷണിതാവായും പങ്കെടുത്തു.
ടി.വി.ഇബ്രാഹിം എം.എൽ.എ,പി.അബ്ദുറഹ്മാൻ ഇണ്ണി,
.കൊണ്ടോട്ടി നഗരസഭ ഉപാധ്യക്ഷൻ അഷ്റഫ് മടാൻ ,എജ്യു ഫെസ്റ്റ് ജനറൽ കൺവീനർ ഡോ. അനീസ് മുഹമ്മദ് , ഡോ. വിനയകുമാർ, സലാം തറമ്മൽ,ആസാദ് കൊട്ടപ്പുറം,അസീസ് വി പി, ജെ.സി.ഐ പ്രസിഡന്റ് സാദിഖ്, റഷീദ് മാസ്റ്റർ ഓടക്കൽ,ഫസൽ, അഫ്സൽ,കെ കെ മുഹമ്മദ്, ശബാനത്ത്, അഷ്റഫ്, ഡോ. പി.കെ.മൻസൂർ, കെ.എം. ഇസ്മായിൽ,റിൻഷാദ് വി എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.