Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് തനിമ ജൈവ പഴം പച്ചക്കറി സംഘത്തിന്റെ'' സ്വന്തം ഭവനത്തിൽ വിഷരഹിത പച്ചക്കറി " പദ്ധതിക്ക് തുടക്കം.

04 May 2024 20:31 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തനിമ ജൈവ പഴം പച്ചക്കറി സംഘത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന'' സ്വന്തം ഭവനത്തിൽ വിഷരഹിത പച്ചക്കറി " എന്ന പദ്ധതിക്കുള്ള പച്ചക്കറി വിത്തുകളും കിഴങ്ങ് വർഗ്ഗ വിത്തുകളും സൗജന്യ നിരക്കിൽ കുടുംബങ്ങൾക്ക് നൽകുന്ന പദ്ധതിക്ക് തുടക്കമായി.സംഘം പ്രസിഡൻ്റ് സി. എം അജിത് പ്രസാദ്  താന്ത്രിക കുലപതി ബ്രഹ്മശ്രീ മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിക്ക് ആദ്യ വിത്ത് ശേഖരങ്ങൾ നൽകി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ജയിൻ ജോർജ് മുളക്കുളം പദ്ധതി വിശദീകരണം നടത്തി. വൈക്കം താലൂക്കിലെ കർഷകരുടെ കൂട്ടായ്മ രൂപീകരിച്ച് വിഷരഹിത പച്ചക്കറികൾ താലൂക്കിൽ ഉത്പാദിപ്പിക്കുവാനായി സംഘം ഉത്പാദനവും വിപണനവും ഉറപ്പുവരുത്തുകയും, കൃഷിയിൽ ഏർപ്പെടുന്ന കർഷകർക്ക് പരിചയ സമ്പന്നരെ കൊണ്ട് പരിശീലനം നൽകുകയും, വിളകൾക്ക് വേണ്ട വിത്തുകൾ സംഘം ലാഭേച്ച കൂടാതെ വിതരണം ചെയ്യുന്നതിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Follow us on :

More in Related News