Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂന്നുമുറി അമ്പ് ഫെസ്റ്റ്-ലോഗോ പ്രകാശിപ്പിച്ചു

09 Mar 2025 22:37 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കോടാലി: മൂന്നുമുറി ഫ്രണ്ട്‌സ് ഓഫ് ദ ബാപ്റ്റിസ്റ്റ് ഗ്രൂപ്പും പ്രവാസി കൂട്ടായ്മയും യുവജനങ്ങളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മൂന്നുമുറി അമ്പ് ഫെസ്റ്റ് 2026 ന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും കോടാലിയില്‍ സംഘടിപ്പിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ലോഗോ പ്രകാശനം നടത്തി. വില്‍സന്‍ മാമ്പ്രക്കാരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.ടി.ഹിതേഷ്,പിന്നണിഗായകന്‍ ഡെന്‍സന്‍ കലാഭവന്‍, നൈജോ ആന്റോ വാസുപുരത്തുകാരന്‍,വ്യാപാരി വ്യവസായി ഏകോപനസമിതി കോടാലി യൂണിറ്റ് പ്രസിഡന്റ് പി.ജി.രഞ്ജിമോന്‍, ജോണ്‍സന്‍ മാമ്പ്രക്കാരന്‍,ശാലിനി ജോയ് ,ജിപ്‌സന്‍ പൗലോസ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ മറ്റത്തൂര്‍ പഞ്ചായത്തിന് ചടങ്ങില്‍ ഉപഹാരം സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ദേശീയമാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ഉഷ മാണി, 58-ാം വയസില്‍ എല്‍എല്‍ബി ബിരുദം നേടിയ മിനി ഡേവിസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.


Follow us on :

More in Related News