Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി. ശശിധരൻ സിപിഎം വൈക്കം ഏരിയ സെക്രട്ടറി; 19 അംഗ ഏരിയ കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.

03 Nov 2024 23:41 IST

santhosh sharma.v

Share News :

വൈക്കം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് സഖാവ് പി കൃഷ്ണപിള്ളയുടെ ജന്മനാടായ വൈക്കത്ത് സഖാവിന് ഉചിതമായ സ്മാരകം നിർമ്മിക്കുന്നതിന് സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് സിപിഐഎം വൈക്കം ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറിയായി പി. ശശിധരനെയും 19 അംഗ ഏരിയ കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.. സിപിഎം വൈക്കം ടൗൺ ലോക്കൽ സെക്രട്ടറി, മോട്ടോർ തൊഴിലാളി യൂണിയൻ സെക്രട്ടറി, ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ സെക്രട്ടറി, വൈക്കം നഗരസഭാ ചെയർമാൻ തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ വൈക്കം ടൗൺ സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗം, സിപിഎം വൈക്കം ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

ഏരിയ കമ്മിറ്റി അംഗങ്ങളായി പി. ഹരിദാസ്,കെ. കെ ശശികുമാർ,ടി. ടി സെബാസ്റ്റ്യൻ,പി. വി പുഷ്കരൻ,എം. സുജിൻ, എസ്. ദേവരാജൻ,കെ. കെ രഞ്ജിത്ത്,സി. പി ജയരാജ്,എൻ. സുരേഷ് കുമാർ,കെ. എസ് ഷിബു,ആനന്ദ് ബാബു,കെ. ദീപേഷ്,കെ. എസ് ഗോപിനാഥൻ ,കവിത റെജി,രാഗിണി മോഹൻ,ഇ. എൻ സാലിമോൻ,ജി. രവികുമാർ, കെ. കെ സുമനൻ എന്നിവരെയും തെരഞ്ഞെടുത്തു. 19 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും യോഗം തെരഞ്ഞെടുത്തു.

ഏരിയ സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് തിങ്കളാഴ്ച വൈകിട്ട് 5ന് ഇടയാഴത്ത് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്യും.




Follow us on :

More in Related News