Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Sep 2024 20:14 IST
Share News :
കുന്നമംഗലം : സംസ്ഥാന സർക്കാറിൻ്റെ തീരുമാന പ്രകാരം കോഴിക്കോട് ജില്ല പഞ്ചായത്ത് 2024 2025 പദ്ധതിയുടെ ഭാഗമായി അനുവദിച്ച ഫണ്ട് വെട്ടി കുറച്ചതോടെ കുന്നമംഗലം ഡിവിഷന് മാത്രം 85 ലക്ഷം രൂപയുടെ പദ്ധതി നഷ്ടമാവുമെന്ന് ജില്ല പഞ്ചായത്ത് മെമ്പർ എം. ധനീഷ്ലാൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പെരുവയൽ പഞ്ചായത്തിലെ വനിത തൊഴിൽ പരിശീലന കേന്ദ്രത്തിന് അനുവദിച്ച 20 ലക്ഷം രൂപ കുറ്റികാട്ടൂർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഇൻ്റർലോക്ക് പാകാൻ അനുവദിച്ച 10 ലക്ഷം രൂപ ആറാം മൈയിൽ കീഴ്മാട് റോഡ് നവീകരണത്തിന് അനുവദിച്ച 10 ലക്ഷം രൂപ കോട്ടാംപറമ്പ് കുറ്റികാട്ടൂർ റോഡ് നവീകരണത്തിന് അനുവദിച്ച 15 ലക്ഷം രൂപ പെരുവയൽ പഞ്ചായത്തിൽ കാർഷിക വിപണന കേന്ദ്രം നിർമ്മിക്കാൻ അനുവദിച്ച 15 ലക്ഷം രൂപ എന്നീ പദ്ധതികൾ കുന്നമംഗലം ഡിവിഷന് നഷ്ടമാവും.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഫണ്ട് അനുവദിക്കാതെ പ്രദേശിക വികസനം അട്ടിമറിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കണമെന്നും തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികൾ കൈയും കെട്ടി നോക്കി നിൽക്കേണ്ട അവസ്ഥയാണെന്നും സർക്കാറിൻ്റെ ഈ നെറികേടിനെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ജില്ല പഞ്ചായത്ത് കുന്നമംഗലം ഡിവിഷൻ മെമ്പർ എം. ധനീഷ് ലാൽ പറഞ്ഞു.
Follow us on :
More in Related News
Please select your location.