Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം ടയേഴ്‌സിന്റെ ചാരിറ്റി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ

മുക്കം ടയേഴ്‌സ് ചൂരൽമല ഉരുൾപൊട്ടലിലും തെക്കൻ കേരളത്തിലെ മിന്നൽ പ്രളയത്തിലും ദുരിതമനുഭവിക്കുന്നവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകി. 1993ൽ ആരംഭിച്ച സ്ഥാപനം നിലവിൽ 8 ബ്രാഞ്ചുകളുമായി പ്രവർത്തിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലേക്കും പിന്നീട് രാജ്യത്തുടനീളവും പ്രവർത്തനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. എല്ലാ ബ്രാഞ്ചുകളിലും ഒപ്റ്റിക്കൽ ഷോറൂമുകൾ ആരംഭിക്കാനും ടയറുകൾ, അലോയ് വീലുകൾ, വീൽ അലൈൻമെന്റ്, ബാലൻസിങ് എന്നിവയ്ക്ക് പ്രത്യേക ഡിസ്കൗണ്ടുകൾ നൽകാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

അസറ്റ് ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് 32-ാമത് പ്രഭാഷണം ........................ നമ്മുടെ ഭവനസങ്കല്‍പ്പങ്ങള്‍ മനോഹരമായി പാട്ടുകളിലാക്കിയവരാണ് വയലാറും പി. ഭാസ്‌ക്കരനുമടക്കമുള്ളവരെന്ന് വയലാര്‍ ശരത്ചന്ദ്ര വര്‍മ

കോഴിക്കോട്: നമ്മുടെ ഭവനസങ്കല്‍പ്പങ്ങള്‍ മനോഹരമായി ഗാനങ്ങളിലാക്കിയവരാണ് വയലാറും പി. ഭാസ്‌ക്കരനും ബിച്ചു തിരുമലയും രമേശന്‍ നായരുമെല്ലാമെന്ന് കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്ര വര്‍മ. ആഗോള പരിസ്ഥിതി, ജല, പാര്‍പ്പിടദിനാഘോഷങ്ങളുടെ ഭാഗമായി അസറ്റ് ഹോംസ് സംഘടിപ്പിച്ചു വരുന്ന ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പരയിലെ 32-ാമത് പതിപ്പില്‍ മലയാള സിനിമാഗാനങ്ങളിലെ ഭവനസങ്കല്‍പ്പം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.