Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Nov 2024 09:33 IST
Share News :
മലപ്പുറം: ന്യൂനക്ഷങ്ങള്‍ക്കെതിരെ കിട്ടുന്നതെല്ലാം ആയുധമായി ഉപയോഗിച്ച് വോട്ടുതട്ടാനും ഒരു സമൂഹത്തെ അരക്ഷിതരായി നിര്‍ത്താനുമാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നതെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വഖഫ് മദ്‌റസ വിരുദ്ധ നീക്കത്തിനെതിരെ, സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റികളും മദ്‌റസാ മാനേജ്‌മെന്റ് മലപ്പുറം ഈസ്റ്റ് വെസ്റ്റ് ജില്ലാ കമ്മിറ്റികളും സംയുക്തമായി സംഘടിപ്പിച്ച കലക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ഇല്ലാതാക്കാന്‍ നോക്കുകയാണ്.
വഖ്ഫ് കൊണ്ട് ആര്‍ക്കും ഒരു ഉപദ്രവും ഇല്ലെന്നിരിക്കെ അനാവശ്യമായ വിവാദമാണ് ഉണ്ടാവുന്നത്. മുസ്‌ലിംങ്ങളെ ടാര്‍ജറ്റ് ചെയ്താണ് ഭരണകൂടം മുന്നോട്ടുപോകുന്നത്. ഇതെല്ലാം രാഷ്ട്രീയമായ ആയുധമായി ഉപയോഗിച്ച് വോട്ടുതട്ടുന്നു. കേന്ദ്രസര്‍ക്കാര്‍ വഖഫിനും മദ്‌റസകള്‍ക്കുമെതിരെയെല്ലാം യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഭരണഘടന അവകാശങ്ങളാണ് ഇവിടെ ഇല്ലാതാക്കുന്നത്. ധാര്‍മ്മിക വിദ്യാഭ്യാസം വലിയ തെറ്റായി ചിത്രീകരിക്കപ്പെടുന്നു. മദ്‌റസകളില്‍ നന്മകള്‍ മാത്രമാണ് പഠിപ്പിക്കുന്നത്. ഈ വിഷയത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ ആശ്വാസമാണന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.സമസ്ത ജില്ലാ സെക്രട്ടറി പുത്തനഴി മൊയ്തീന്‍ ഫൈസി, എസ്.എം.എസ് സംസ്ഥാന സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി, മലപ്പുറം ജില്ല ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ്,സലിം എടക്കര എന്നിവര്‍ സംസാരിച്ചു. എസ് .എം. എഫ് എസ്. കെ. എം. എം. എ ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്,കെ. കെ എസ് ബാപ്പുട്ടി തങ്ങള്‍ ഒതുക്കുങ്ങല്‍, ഹുസൈന്‍ മുസ്‌ലിയാര്‍ പൂക്കോട്ടൂര്‍,യൂസഫ് ഫൈസി മലപ്പുറം, എന്‍. ടി. സി അബ്ദുല്‍ മജീദ്, മൂസ ഹാജി കാടാമ്പുഴ, ഷാഹുല്‍ഹമീദ് മേല്‍മുറി, കെ.എം കുട്ടി എടക്കുളം,എന്നിവര്‍ നേതൃത്വം നല്‍കി. എസ് എം എഫ് ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം സ്വാഗതവും കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.