Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 May 2024 12:17 IST
Share News :
മലപ്പുറം : കെഎസ്ആർടിസി ബസ്സ് യാത്രകളിൽ ലഘുഭക്ഷണം നൽകിക്കൊണ്ട് യാത്രക്കാർക്ക് മെച്ചപെട്ട യാത്രാസൗകര്യം ഒരുക്കുന്നതിനുള്ള പുതിയൊരുസംരംഭംകൂടി ആരംഭിക്കുകയാണ്. ഇതിൻ്റെ ഭാഗമായി കെഎസ്ആർടിസി ബസ്സുകളിൽ ലഘു ഭക്ഷണം വിതരണം ചെയ്യുന്നതിനായി ലഘുഭക്ഷണം ഉൾപ്പെടെ ഷെൽഫുകൾ /വെൻഡിങ് മെഷീനുകൾ സ്ഥാപിച്ച് വിതരണം ചെയ്യുന്നതിനായി താല്പര്യമുള്ള വരിൽ നിന്നും പദ്ധതി വിവരണവും നിർദേശങ്ങളും ക്ഷണിക്കുന്നു.
പദ്ധതിയുടെ
വിശദാംശങ്ങൾ:
• ബസ്സ് യാത്രകൾക്ക് അനുയോജ്യമായ ലഘുഭക്ഷണങ്ങളാകണം ലഭ്യമാക്കേണ്ടത്.
• ലഘുഭക്ഷണങ്ങൾ പാക്കുചെയ്തതും ബസ്സ് പരിതസ്ഥിതിയിൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായിരിക്കണം.
• നിർദ്ദേശിച്ച ലഘുഭക്ഷണങ്ങൾ നിർദ്ദിഷ്ട ഗുണനിലവാരവും ശുചിത്വവും പാലിക്കുന്നതായിരിക്കണം.
• ബസ്സുകൾക്കുള്ളിൽ ഷെൽഫ്/ വെൻഡിങ് മെഷീൻ സ്ഥാപിക്കുന്നതിനുള്ള സ്ഥല സൗകര്യം കെഎസ്ആർടിസി നൽകുന്നതായിരിക്കും.
• പദ്ധതി നടത്തിപ്പിനെ സംബന്ധിച്ച അന്തിമ തീരുമാനം കെഎസ്ആർടിസി ചെയർമാൻ & മാനേജിങ് ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും
ലഘുഭക്ഷണം.
പ്രൊപ്പോസലുകൾ സമർപ്പിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ:
• പ്രൊപ്പോസലുകൾ മുദ്രവച്ച കവറിൽ തിരുവനന്തപുരത്തെ കെഎസ്ആർടിസി ആസ്ഥാനമായ ട്രാൻസ്പോർട്ട് ഭവനിലെ ഗ്രൗണ്ട് ഫ്ലോറിലെ തപാൽ സെക്ഷനിൽ നേരിട്ടെത്തിക്കേണ്ടതാണ്.
• ഓരോ പ്രൊപ്പോസലും "ലഘുഭക്ഷണ വിതരണത്തിനുള്ള നിർദ്ദേശം - KSRTC ബസ്സുകളിൽ" എന്ന് വ്യക്തമായി അടയാളപ്പെടുത്തി 24.05.2024 വൈകിട്ട് 5 മണിക്ക് മുൻപ് സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കുമായി
estate@kerala.gov.in എന്ന ഇ- മെയിലിലോ 9188619384 (എസ്റ്റേറ്റ് ഓഫീസർ ) എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.
Follow us on :
Tags:
More in Related News
Please select your location.