Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് ആധാരം എഴുത്ത് അസോസിയേഷൻ യൂണിറ്റ് കൺവെൻഷൻ നടത്തി.

11 Jan 2025 19:05 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ആധാരം എഴുത്ത് അസോസിയേഷൻ (A.K.D.W & S.A) തലയോലപ്പറമ്പ് യൂണിറ്റ് കൺവെൻഷൻ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷിജി വിൻസെന്റ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് എം.വി ജോർജ്ജ് അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡൻ്റ് അഗസ്റ്റിൻ ജോസ് മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായ എൻ.മധു, പി.വി സതീശൻ, കെ.കെ രാജമ്മ തുടങ്ങിയവർ പ്രസംഗിച്ചു.ആധാരം എഴുത്തുകാരുടെ തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്തുക, സാധാരണക്കാരെ കാര്യമായി ബാധിക്കുന്ന ചെറിയ മുദ്രപ്പത്രങ്ങളുടെ ക്ഷാമം പരിഹരിക്കാൻ ബന്ധപ്പെട്ട വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

Follow us on :

More in Related News