Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Apr 2024 18:03 IST
Share News :
അജിത രതീഷിന് ഇത് ഇരട്ട നോമ്പ്, റമദാന്‍ വൃതവും, ക്ഷേത്ര പൊങ്കാല വൃതവും അനുഷ്ടിക്കുകയാണ് ഈ വനിത ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ്.
നൗഷാദ് വെംബ്ലി
അലാറം വച്ചു പുലര്‍ച്ചെ 4.30ന് എഴുന്നേറ്റ്് ഇടയത്താഴം കഴിച്ചാണ് കാഞ്ഞിരപ്പളളിബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് റമദാന്‍ വൃതത്തിനു തുടക്കം കുറിക്കുന്നത്.ഈ റമദാനിലെ 23നോമ്പും കൃത്യമായി അനുഷ്ടിച്ചതിന്റെ ആത്മനിര്‍വൃതിയിലാണ് മുണ്ടക്കയം കരിനിലം ചെമ്പകശ്ശേരില്‍ പരേതനായ രതീഷിന്റെ ഭാര്യകൂടിയായ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്. ദീര്‍ഘ നാളത്തെ ആഗ്രഹമാണ് അജിത റമദാന്‍വൃതാനുഷ്ടാനത്തിലൂടെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.മൂന്നു വര്‍ഷം മുമ്പ് ഭര്‍ത്താവു രതീഷും അജിതയും മൂന്നു ദിവസം നോമ്പനുഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ മുഴുവന്‍ നോമ്പും പിടിക്കണമെന്നിരിക്കെയാണ് രതീഷിന്റെ വേര്‍പാട്.അതിനാല്‍ തന്നെ ഈ വര്‍ഷം മുഴുവന്‍നോമ്പും പിടിക്കാന്‍ ഉറച്ചു തന്നെയായിരുന്നു അജിതയുടെ തീരുമാനം.ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എന്ന തിരിക്കിനിടയില്‍ ലോകസഭ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു പ്രവര്‍ത്തനം തുടങ്ങിയെങ്കിലും നോമ്പിനെ കൈവിടാന്‍ ഇക്കുറി അജിത തയ്യാറായില്ല.സ്ഥാനാര്‍ത്ഥിയോടൊപ്പവും മറ്റു പാര്‍ട്ടി പരിപാടികളും സജീവമാകുമ്പോഴും ഇവര്‍ നോമ്പില്‍ തന്നെയായിരുന്നു. നോമ്പു തുറക്കാന്‍ സമയമാവുമ്പോള്‍ അജിത എല്ലാ തിരക്കും ഒഴിവാക്കും അതിനായി മാറും. ഈത്തപ്പഴം കഴിച്ചാണ് നോമ്പു തുറക്കല്‍.യാത്രക്കിടിയിലാണങ്കില്‍ ഈത്തപ്പഴവും വെളളവും കരുതും..കഴിഞ്ഞദിവസം ഇടതു സഥാനാര്‍ത്ഥി ഡോ.തോമസ് ഐസക്കിന്റെ തെരഞ്#ടെുപ്പു കണ്‍വന്‍ഷന്‍ മുണ്ടക്കയത്ത് നടന്നപ്പോള്‍ അജിത ഈത്തപ്പഴവും, വെളളവും കഞ്ഞിയും വേദിയുടെ ഒരു വശത്തു കൊണ്ടുവച്ചിരുന്നു.സമീപത്തെ പളളിയില്‍ബാങ്ക് ധ്വനി ഉയര്‍ന്നതോടെ സ്‌റ്റേജിന്റെ പിന്നിലേക്ക് മാറി ഇവര്‍ നോമ്പുതുറന്നു മറ്റുപരിപാടികളിലാണങ്കില്‍ അജിത രതീഷ് മുസ് ലിം സുഹൃത്തുക്കളുടെ വീട്ടില്‍ കയറി നോമ്പു തുറക്കും.
പകലന്ത്യോളം ഭക്ഷണവും ജലപാനവുമില്ലാതെ എങ്ങനെ മുന്നോട്ടുപോകുമെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും ഇതുവരെ ഒരുപ്രയാസവുമുണ്ടായിട്ടില്ലന്നു ബ്ലോക് പ്രസിഡന്റ് പറയുന്നു. ആദ്യദിനങ്ങളില്‍നോമ്പും വച്ചു ഇലക്ഷന്‍ പ്രവര്‍ത്തനവുമായി ഭവനസന്ദര്‍ശനം നടത്തിയപ്പോള്‍ ദാഹം തോന്നിയെങ്കിലും അതിന് ഒരുങ്ങിയില്ല. എന്നാല്‍ നോമ്പു 23 പിന്നിടുമ്പോഴും അജിതക്ക് നോമ്പു ഒഴിവാക്കണമെന്ന ചിന്തപോലും ഉണ്ടായിട്ടില്ല. രാവിലെ 4.30ന് എഴുന്നേറ്റാല്‍ കുളികഴിഞ്ഞ് കട്ടന്‍ചായയും ബിസ്‌ക്കറ്റും ബ്രെഡിന്റ് പീസും മാത്രമാണ് കഴിക്കുക .നാടിന്റെ ഐശ്വര്യത്തിനായി പ്രാര്‍ത്ഥിച്ചാണ് നോമ്പ് തുടങ്ങുന്നത്.അതുപോലും നോമ്പു തുറക്കുന്നതിനു മുമ്പും പ്രാര്‍ത്ഥന നടത്തും.നോമ്പു തുറക്കുമ്പോള്‍ നന്നായി വെളളം കുടിക്കും സാധാരണ ഭക്ഷണം മാത്രം കഴിക്കും .തെരഞ്#ടെുപ്പു പ്രവര്‍ത്തനത്തിനിടയില്‍ നോമ്പു തടസ്സമാവുമെന്നു ഭയന്നു സുഹൃത്തുക്കള്‍ പകല്‍ നോമ്പു ഉപേക്ഷിക്കാന്‍ സ്‌നേഹത്തോടെ പറഞ്ഞെങ്കെിലും അതൊന്നും അജിതതയെബാധിച്ചില്ല.
നോമ്പെന്നാല്‍ ഭക്ഷണം ഉപേക്ഷിക്കല്‍ മാത്രമല്ലന്നും വൃതാനുഷ്ടാനത്തിലൂടെ ക്ഷമയും സ്‌നേഹവും സഹാനുഭൂതിയും നല്ല ആരോഗ്യവും ഉണ്ടാക്കാന്‍ കഴിയുമെന്നും അജിത രതീഷ് പറയുന്നു. പലപ്പോഴും വീടിനടുത്തുളള കരിനിലം ,വണ്ടന്‍പതാല്‍ ജുമാ മസ്ജിദുകളില്‍ നിന്നും ഉലവകഞ്ഞി കൊണ്ടു തരാറുണ്ട്. പകലിലെ ക്ഷീണം ഈ കഞ്ഞികുടിയിലൂടെ മാറും..നോമ്പും വച്ചു പകല്‍ ഉറക്കവും ബ്ലോക് പഞ്ചായത്ത് പ്രസിഡന്റിനില്ല.നോമ്പിന്റെ തുടക്കത്തില്‍ 2ദിവസംു അരമണിക്കൂര്‍ മയങ്ങിയതല്ലാതെ നോമ്പിന്റെ സ്രേഷടതകളയുന്ന ഉറക്കവും തനിക്കില്ലന്നു അജിത പറയുന്നു.
റമദാന്‍ അവസാനത്തെ പത്തിലേക്ക് പ്രവേശിച്ചപ്പോഴാണ് മറ്റൊരു നോമ്പുകൂടി അജിത അനുഷ്ടിക്കാന്‍ തുടങ്ങിയത്.വളളിയാങ്കാവ് ദേവീ ക്ഷേത്രത്തില്‍ അടുത്തയാഴ്ച നടക്കുന്ന പൊങ്കാലചടങ്ങില്‍ പങ്കെടുക്കാനായി നോമ്പു എടുക്കാന്‍ തുടങ്ങി. രണ്ടു നോമ്പും ഒരുമിച്ചു വന്നതോടെ ഭക്ഷണം പൂര്‍ണ്ണമായി വെജിറ്റേറിയനാക്കി. മതസൗഹാര്‍ദ്ദത്തിന്റെ ഈറ്റില്ലമായ എരുമേലി സ്വദേശിയാണ് അജിത രതീഷ് . അതിനാല്‍ മതസൗഹാര്‍ദ്ദം കണ്ടു വളര്‍ന്നതെന്നും എല്ലാ വിശ്വാസങ്ങളേയും ഒരുപോലെ കാണാന്‍ കഴിയുന്നതും.കാഞ്ഞിരപ്പളളി അക്കരപ്പളളി, മണര്‍കാട്പളളി എന്നീ ക്രിസ്തീയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ഈ വനിത ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് പ്രാര്‍ത്ഥിക്കാന്‍ കോകാറുണ്ട്.
മതമേതായാലും മനുഷ്യന്‍ നന്നായാല്‍മതിയെന്ന ശ്രിനാരായണ ഗുരുദേവന്റൈ സന്ദേശം ഉള്‍കൊണ്ടാണ് എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കാന്‍ പഠിച്ചതെന്നും ജാതിയുടെ അതിര്‍വരമ്പുകള്‍ക്ക് പ്രസക്തിയില്ലന്നു
അജിത രതീഷ് പറഞ്ഞു.മേഖലയിലെ പ്രമുഖ സി.പി.എം.നേതാവായിരുന്ന വി.കെ.രാജപ്പന്റെ മരുമകളാണ് അജിത. എറണാകുളത്ത് എല്‍.എല്‍.എം,പി.എച്ച.ഡി.വിദ്യാര്‍ത്ഥികൂടിയായ അഡ്വ. അപര്‍ണ്ണ രതീഷ് പെരുവന്താനം സെന്റ് ആന്റണീസ് കോളജ് ചെയര്‍മാന്‍ ബി.എസ്.സി.സൈബര്‍ഫൊറന്‍സിക് ്.് വിദ്യാര്‍ത്ഥി ആതിത്യന്‍ പി.രതീഷ് എന്നീ മക്കളും .ഭര്‍തൃമാതാവ് ശാന്തമ്മരാജപ്പനും ഒരുമിച്ച് മുണ്ടക്കയത്തിനടുത്ത് കരിനിലത്താണ് താമസം.
Follow us on :
Tags:
More in Related News
Please select your location.