Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോതനല്ലൂര്‍ ഫൊറോനാ പള്ളിയില്‍ കന്തീശങ്ങളുടെ തിരുനാളും ഇരട്ടകളുടെ സംഗമവും 18, 19 തീയതികളില്‍

15 Jun 2024 19:12 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കോതനല്ലൂര്‍ ഫൊറോനാ പള്ളിയില്‍ കന്തീശങ്ങളുടെ തിരുനാളും ഇരട്ടകളുടെ സംഗമവും 18, 19 തീയതികളില്‍ ആഘോഷിക്കും. പ്രധാന തിരുനാള്‍ 19ന് നടക്കും. ഇരട്ടകളുടെ സംഗമവും സമര്‍പണ ശുശ്രൂഷയും 19ന് നടക്കുമെന്ന് വികാരി ഫാ.സെബാസ്റ്റ്യന്‍ പടിക്കകുഴുപ്പില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം നടന്ന ഇരട്ടസംഗമത്തില്‍ 639 ഇരട്ടകളാണ് പങ്കെടുത്തത്. ഇന്ന് (ഞായര്‍) രാവിലെ 5.45നും ഏഴിനും 9.45നും വൈകൂന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. നാളെ (തിങ്കളാഴ്ച്ച) രാവിലെ 6.30നും വൈകൂന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. 18ന് രാവിലെ ആറിന് കന്തീശങ്ങളുടെ തിരുസ്വരൂപങ്ങള്‍ മോണ്ടളത്തില്‍ പ്രതിഷ്ഠിക്കുന്നു. 6.30ന് വിശുദ്ധ കുര്‍ബാന, വൈകൂന്നേരം അഞ്ചിന് പാട്ടുകുര്‍ബാന - ഫാ.റോയി മലമാക്കല്‍, തുടര്‍ന്ന് 6.30ന് പ്രദക്ഷിണം. പ്രധാന തിരുനാള്‍ദിനമായ 19ന് രാവിലെ 5.45നും ഏഴിനും വിശുദ്ധ കുര്‍ബാന, 8.30ന് ഇരട്ടകളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 9.45ന് പത്ത് ജോഡി ഇരട്ട വൈദീകരുടെ കാര്‍മികത്വത്തില്‍ സമൂഹബലി. 11.15ന് പ്രദക്ഷിണം, തുടര്‍ന്ന് ഇരട്ടകളുടെ സമര്‍പണ ശുശ്രൂഷ, സ്‌നേഹവിരുന്ന്, അഞ്ചിന് പാട്ടുകുര്‍ബാന, തുടര്‍ന്ന് കന്തീശങ്ങളുടെ തിരുസ്വരൂപങ്ങള്‍ പുന:പ്രതിഷ്ഠിക്കും. കൈക്കാരന്മാരായ സണ്ണി വള്ളിപ്പിനാല്‍, ജോയി മാത്യു തോപ്പില്‍, ജോയിച്ചന്‍ ജോസഫ് മലയില്‍ പുത്തന്‍പുരയില്‍, മാത്യു അലക്‌സ്, സജിത്ത് കുളംമ്പള്ളിതെക്കേതില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Follow us on :

More in Related News