Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Feb 2025 09:44 IST
Share News :
താമരശ്ശേരി : താമരശ്ശേരി ചുരം ഒന്‍പതാം വളവിന് സമീപം യുവാവ് കൊക്കയില്‍ വീണ് മരിച്ചു. വടകര വളയം തോടന്നൂര്‍ വരക്കൂര്‍ സ്വദേശിയായ അമല്‍ (23) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി നോക്കുന്ന അമല്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോകുന്നതിനിടെയാണ് അപകടം. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൂത്രമൊഴിക്കാനായി വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം. കാല്‍വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു.
പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. അമലിനൊപ്പം മറ്റ് പതിമൂന്നു പേരും യാത്രാസംഘത്തിലുണ്ടായിരുന്നു. ഒമ്പതാം വളവില്‍ മൂത്രം ഒഴിക്കാനായി സംഘം സഞ്ചരിച്ചിരുന്ന ട്രാവലര്‍ വശത്തേക്ക് ചേര്‍ത്ത് നിര്‍ത്തി. അമല്‍ പുറത്തിറങ്ങിയപ്പോഴാണ് അപകടം. ഒപ്പമുണ്ടായിരുന്നവര്‍ അമലിനെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തി. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. കല്പറ്റയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി അമലിനെ കണ്ടെത്തിയപ്പോഴേക്കും മരിച്ചിരുന്നു.
Follow us on :
Tags:
More in Related News
Please select your location.