Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേലക്കരയിൽ ആര് ജയിക്കും ? സ്ഥാനാർത്ഥികൾ പറയുന്നു

14 Nov 2024 07:04 IST

Enlight News Desk

Share News :

ചേലക്കര: ഉപതിരഞ്ഞെടുപ്പ് നടന്ന ചേലക്കരിയിൽ ആര് ജയിക്കുമെന്നിടത്ത് മുന്നണി സ്ഥാനാർത്ഥികളുടെ അവകാശവാദങ്ങൾ ഇങ്ങിനെ.

പോളിങ്ങ് ശതമാനത്തിലുണ്ടായ ഇടിവ് ആരെ ബാധിക്കുമെന്നതാണ് പറയാൻ മടിക്കുന്നുണ്ടെങ്കിലും, യു ഡി എഫ്, എൽ ഡി എഫ് സ്ഥാനാർത്ഥികളുടെ ധാരണ.

കടുത്ത മത്സരം ഉണ്ടായില്ലെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന്റെ പക്ഷം. സിറ്റിം​ഗ് സീറ്റ് നിലനിർത്തുക തന്നെ ചെയ്യും യു ആര്‍ പ്രദീപ് ഉറപ്പിക്കുന്നു. ചേലക്കരയില്‍ കടുത്ത മത്സരം എന്നത് ബോധപൂര്‍വ്വം ഉണ്ടാക്കിയ ഒരു ഹൈപ്പാണ്.

എന്നാൽ പോളിങ് ശതമാനം കുറഞ്ഞതില്‍ ആശങ്കപെടേണ്ടതില്ലെന്നാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പറയുന്നത്. കുറവ് വന്ന പോളിങ്ങ് എൽ ഡി എഫിന് നഷ്ടമുണ്ടാക്കിയെന്നും, യു ഡി എഫിന്റെ വിജയസാധ്യത ഉയർന്നതായും രമ്യ പറയുന്നു. പക്ഷെ തങ്ങളുടെ പ്ലാൻ കൃത്യമായ നടപ്പിലാക്കിയിട്ടുണ്ടെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണന്‍ പറഞ്ഞത്. 


Follow us on :

More in Related News