Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jan 2025 21:52 IST
Share News :
പന്നിമറ്റം: വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതി രൂപീകരണത്തിന് മുന്നോടിയായി പഞ്ചായത്തിലെ കര്‍ഷകരെ ഉള്‍പ്പെടുത്തി കാര്‍ഷിക മേഖലയില്‍ സമഗ്ര മുന്നേറ്റം ലക്ഷ്യമിട്ട് കര്‍ഷക പൊതുസഭ നടത്തി. കര്‍ഷകരില്‍ നിന്നും നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ജനകീയാസൂത്രണം പദ്ധതികള്‍ ആവിഷ്‌കരിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേര്‍ളി ജോസുകുട്ടി അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് മോഹന്‍ദാസ് പുതുശേരി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ നിമിഷ അഗസ്റ്റിന്‍ പദ്ധതി വിശദീകരണം നടത്തി. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജി ചന്ദ്രശേഖരന്‍, വാര്‍ഡ് മെമ്പര്‍മാരായ കൃഷ്ണന്‍ വി.കെ., രേഖ പുഷ്പരാജന്‍, അഭിലാഷ് രാജന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രേഷ്മ മനു എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തിലെ കാര്‍ഷിക വികസന സമിതി, കേര വികസന സമിതി, കുരുമുളക് വികസന സമിതി, ജൈവകര്‍ഷക സമിതി, കാര്‍ഷിക കര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയ വിവിധ സമിതികളുടെ പ്രതിനിധികള്‍, കര്‍ഷകര്‍, കൃഷിഭവന്‍ - പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.